വാഷിംഗ്ടൺ: മതസ്വാതന്ത്ര്യം വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയടക്കമുള്ള 14 രാജ്യങ്ങളെ ‘പ്രത്യേക ശ്രദ്ധവേണ്ട രാജ്യങ്ങളുടെ’ പട്ടികയിൽപ്പെടുത്തണമെന്ന് യുഎസ് കമ്മിഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം. ഈ രാജ്യങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുന്നു എന്ന് നിരീക്ഷിച്ചാണ് കമ്മീഷന്റെ ശുപാര്‍ശ.
യുഎസ് കമ്മീഷന് ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം 2020 വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. 2019ല്‍ ഒമ്പത് രാജ്യങ്ങളെയായിരുന്നു ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. മ്യാന്മര്, ചൈന, എരിത്രീയ, ഇറാന്, വടക്കന്‍ കൊറിയ, പാക്കിസ്ഥാന്, സൗദി അറേബ്യ, തജാക്കിസ്താന്‍, തുര്ക്കമൈനിസ്താന് എന്നിവയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍.
ഇതിനൊപ്പം ഇന്ത്യ, നൈജീരിയ, റഷ്യ, സിറിയ, വിയറ്റ്നാം എന്നിവയെ കൂടി ഉള്‍പ്പെടുത്താനാണ് കമ്മീഷന് ശുപാര്‍ശ ചെയ്തത്. 2019ല്‍ ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അങ്ങേയറ്റം താഴ്ന്ന നിലയിലായി എന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രസര്‍ക്കാര്‍ അധികാരം ഉപയോഗിച്ച് രാജ്യത്താകെയുള്ള മതസ്വാതന്ത്ര്യം, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് 2019ല്‍ കമ്മീഷന് കുറ്റപ്പെടുത്തിരുന്നു.
എല്ലാ ട്വിറ്റര്‍ അക്കൗണ്ടും അൺഫോളോ ചെയ്തു
അന്താരാഷ്ട്ര മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കന്‍ കമ്മീഷന് ഇന്ത്യയ്ക്കെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളെയും വൈറ്റ് ഹൗസ് അണ്‍ഫോളോ ചെയ്തു.
മോദിക്ക് പുറമെ രാഷ്ട്രപതിയുടെ ഔദ്യോഗിക പേജും ഇന്ത്യയിലെ അമേരിക്കന്‍ എംബസിയേയും, അമേരിക്കയിലെ ഇന്ത്യന്‍ എംബസിയെയും വൈറ്റ് ഹൗസ് ഫോളോ ചെയ്തിരുന്നു ഈ അക്കൗണ്ടുകളെയും ഇപ്പോള്‍ അണ്‍ഫോളോ ചെയ്തിരിക്കുന്നതായാണ് കാണുന്നത്.
ഇപ്പോള്‍ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 19ല്‍ നിന്ന് 13 ആയി കുറഞ്ഞിട്ടുണ്ട്. ഏപ്രില്‍ 12 നാണ് മോദിയെ വൈറ്റ് ഹൗസ് ഫോളോ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.