ന്യൂയോർക്ക്: നോവൽ കൊറോണ വൈറസ് ബാധിക്കുന്ന കുട്ടികളും മുതിർന്നവരിലും വ്യത്യസ്ത ആന്റി ബോഡികളാണ് ഉണ്ടാകുന്നതെന്നു പഠനം.
യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ, കുട്ടികൾ കൊറോണയിൽനിന്ന് വളരെ വേഗം സുഖം പ്രാപിക്കുന്നതായും കണ്ടെത്തി.
കുട്ടികളുടെ ശരീരത്തിൽ വളരെക്കുറച്ച് ദിവസം മാത്രമേ വൈറസ് നിലനിൽക്കൂവെന്ന് കൊളംബിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രഫസർ മാത്തിയോ പൊറോത്തോ പറഞ്ഞു.
നേച്ചർ ഇമ്യൂണോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.