തിരുവനന്തപുരം: ഇറ്റലിയിൽ നിന്നെത്തിയ വെള്ളനാട് സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ കൊറോണ രോഗ ലക്ഷണങ്ങൾ ഉണ്ടെന്നു പറഞ്ഞിട്ടും അയാൾ ടാക്സിയിലും ഓട്ടോയിലും യാത്രചെയ്തു.
രോഗലക്ഷണം രൂക്ഷമായതോടെ ഇയാളെ മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കഴിഞ്ഞ 11നാണു ഇയാൾ ഇറ്റലിയിൽ നിന്നും എത്തിയത്. തനിക്ക് ചുമയുണ്ടെന്നു എയർപോർട്ടിൽ തന്നെ ഇയാൾ അറിയിച്ചു. എന്നാൽ ആരോഗ്യവകുപ്പ് അധികൃതർ പനി ഇല്ലാത്തതിനാൽ ആരുമായി ബന്ധപ്പെടാതെ വീട്ടിൽ തന്നെ കഴിയാൻ ആവശ്യപ്പെട്ടു.
ഇയാൾ വീട്ടിലേക്കു ടാക്സിയിലാണു പോയത്. വീട്ടിലെത്തിയ ഇയാൾക്കു വീണ്ടും രോഗലക്ഷണം തോന്നി. തുടർന്ന് ദിശ നന്പരിൽ വിളിച്ച് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി.
എന്നാൽ പരിശോധനയ്ക്ക് ശ്രവങ്ങൾ എടുത്ത ശേഷം മടങ്ങിപോകാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. ആംബുലൻസ് വിട്ടുനൽകിയതുമില്ല. തുടർന്ന് ഇയാൾ മെഡിക്കൽകോളജ് ആശുപത്രിക്ക് മുന്നിലുള്ള ഓട്ടോറിക്ഷയിൽ വീട്ടലേക്കു പോയി. പോകുന്ന വഴിയിൽ കടയിൽ കയറി സാധനങ്ങളും വാങ്ങി.
വീട്ടിലെത്തി കുളിക്കുന്പോൾ പനി അനുഭവപ്പെട്ടതോടെ ആരോഗ്യവകുപ്പിനെ അറിയിച്ചു. തുടർന്ന് ആംബുലൻസിൽ ഇയാളെ മെഡിക്കൽകോളജിലേക്ക് മാറ്റി. പിന്നീടു നടത്തിയ പരിശോധനയിൽ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കൂടുതൽ ആളുകളോട് രോഗി സന്പർക്കം പുലർത്തിയിട്ടില്ലെന്നാണു വിവരം.
ഇറ്റലിയിൽ നിന്നും വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണു രണ്ട ു ദിവസം മുന്പു യുവാവ് തിരുവനന്തപുരത്തെത്തിയത്. വിമാനത്താവളത്തിൽ നിന്ന് യുവാവ് നേരെ പോയത് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണ്.
ഇയാളുമായി സന്പർക്കം പുലർത്തിയവരെ കണ്ടെ ത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട ്. ഇയാൾക്കൊപ്പം വിമാനത്തിൽ യാത്രചെയ്ത 91 പേരിൽ 31 പേരെ മാത്രമാണ് കണ്ടെത്തയിട്ടുള്ളത്.
61 പേരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. ഇതിൽ 10 പേർ വിദേശികളാണ്. ഇവർ തിരുവനന്തപുരത്ത് തന്നെ ഉണ്ടെ ന്നാണ് ജില്ലാ കളക്ടർ നൽകുന്ന വിശദീകരണം.