കോട്ടയം: വയനാട്ടിൽ കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ച പോലീസുകാരന് കോട്ടയത്തെ ആരോഗ്യപ്രവർത്തകയുമായി സന്പർക്കം.
കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകയുമായാണ് ഇയാൾക്ക് സന്പർക്കമുള്ളത്. ആരോഗ്യപ്രവർത്തകയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
കോട്ടയം വയലായിലെ ബന്ധുവായ ആരോഗ്യപ്രവർത്തകയുടെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് പോലീസുകാരൻ എത്തിയത്. ഇതോടെയാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്.
മെഡിക്കൽ കോളജിൽ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരം ശേഖരിച്ചുവരികായാണ്.