തൃശൂര്‍: കൊറോണ വൈറസ് ബാധയെ സംബന്ധിച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാല്‍, മകന് അഖില്‍ എന്നിവരാണ് അറസ്റ്റിലായത്.
വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.