ന്യൂഡല്‍ഹി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്. ഇതുവരെ ലോകവ്യാപകമായി 49,89,197 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,24,970 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്.
19,60,472 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,70,583, റഷ്യ- 2,99,941, സ്പെയിൻ- 2,78,803, ബ്രസീൽ- 2,71,885, ബ്രിട്ടൻ- 248,818, ഇറ്റലി- 22,6,699, ഫ്രാൻസ്- 1,80,809, ജർമനി- 1,77,827, തുർക്കി- 151,615, ഇറാൻ- 124,603, ഇന്ത്യ- 106,475.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 93,533, റഷ്യ- 2,837, സ്പെയിൻ- 27,778, ബ്രസീൽ- 17,983, ബ്രിട്ടൻ- 35,341, ഇറ്റലി- 32,169, ഫ്രാൻസ്- 28,022, ജർമനി- 8,193, തുർക്കി- 4,199, ഇറാൻ- 7,119, ഇന്ത്യ- 3,302.
ഇന്ത്യയിലും വർധന
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,06,750. 24 മണിക്കൂറിനിടെ 5,611 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗ വ്യാപനനിരക്കാണിത്. 3,303 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. ഇന്നലെ മാത്രം 140 പേര് മരിച്ചു.
മഹാരാഷ്ട്രയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് 37,136 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. 1,325 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 76 മരണം സംഭവിച്ചു. മുംബൈയില്‍ മരണ സംഖ്യ 800 ആയി. ഇവിടെ 22,563 പേര്‍ക്ക് വൈറസ് ബാധിച്ചു.
ഗുജറാത്തില്‍ കോവിഡ് രോഗികളുടെ എണ്ണം 12,141 ആയി. 719 പേര് ഇവിടെ മരിച്ചു. രാജ്യ തലസ്ഥാനത്ത് 10,554 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 168 പേര് ഇവിടെ മരിച്ചു.