കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതോടെ കര്‍ശന നടപടികളുമായി കോട്ടയം നഗരസഭ. കോവിഡ് പ്രതിരോധ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്നലെ ചേര്‍ന്ന മോണിറ്ററിംഗ് സമിതിആണ് കര്‍ശന നടപടികളും നിരീക്ഷണവും നഗരത്തില്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പൊതു സ്ഥലങ്ങള്‍ അണുവിമുക്തമാക്കും.
വിവാഹം, മരണാനന്തര ചടങ്ങുകള്‍, മറ്റ് ആഘോഷ പരിപാടികള്‍ എന്നിവയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കാന്‍ വാര്‍ഡുതല സമിതിയെ ചുമതലപ്പെടുത്തി. ജനമൈത്രി പോലീസും പരിശോധന കര്‍ശനമാക്കും.
പൊതു സ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സെക്്ടറല് മജിസ്ട്രേറ്റ് നയിക്കുന്ന സംഘം നഗരത്തില്‍ നിരീക്ഷണം ശക്തമാക്കും.
മാര്‍ക്കറ്റിലേക്ക് എത്തുന്ന ചരുക്കു വാഹനങ്ങള്‍ അണുവിമുക്തമാക്കും. ഇതിനൊപ്പം പേരും വിവരങ്ങളും ശേഖരിക്കും. ഇതിനായി വ്യാപര സംഘടനകളുടെ സഹായം തേടും.