കൊറോണ വൈറസിനെ ഓടിക്കാൻ പന്തംകൊളുത്തി പ്രകടനം നടത്തി ഒരു ഗ്രാമം.
മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലെ ഗണേഷ്പുര ഗ്രാമത്തിലാണ് വിചിത്ര സംഭവം.
ഗ്രാമവാസികൾ ചൂട്ടും കത്തിച്ച് തെരുവിലൂടെ ‘കൊറോണ ഓടൂ’ മുദ്രാവാക്യം മുഴക്കി ഓടുന്ന വീഡിയോകളാണ് പുറത്തുവരുന്നത്.
ചൂട്ടുകൾ ശക്തിയിൽ വീശുന്നതും ഗ്രാമത്തിന് പുറത്തേക്ക് എറിയുന്നതും ഇതില്‍ കാണാം.
ഇതോടെ കോവിഡ് ശാപം ഗ്രാമത്തിൽ നിന്ന് ഒഴിഞ്ഞുപോകുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം.
ഗ്രാമത്തിൽ മഹാമാരി പടർന്നുപിടിച്ചാൽ ഓരോ വീട്ടില്‍ നിന്നും ഒരാൾ ഇങ്ങനെ ചെയ്യണം.
വീട്ടിൽ നിന്ന് തീ കൊളുത്തി പന്തം ഗ്രാമത്തിന്റെ അതിര്‍ത്തിയില്‍ കൊണ്ടുപോയി കളയണം.
ഇതാണ് ഗ്രാമത്തിലെ രീതി. ഞായറാഴ്ചയോ ബുധനാഴ്ചയോ വേണം ഇങ്ങനെ ചെയ്യാൻ.
വർഷങ്ങൾക്ക് മുന്‍പ് ഗ്രാമീണരില്‍ പലരും പനി വന്ന് മരിക്കാന്‍ തുടങ്ങിതോടെയാണ് പന്തം കൊളുത്തല്‍ ആചാരം തുടങ്ങിയതെന്ന് ഗ്രാമീണര്‍ പറയുന്നു.
ഇത്തരമൊരു ചടങ്ങ് നടത്തിയതോടെ ആരും പനി വന്ന് മരിക്കുന്നില്ലെന്നും ഗ്രാമീണര്‍ അവകാശപ്പെടുന്നു.