മഹാമാരി പെരുകുന്നു! കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി ക​വി​ഞ്ഞു; മ​ര​ണം 6,19,465; ഇ​ന്ത്യ​യി​ലും സ്ഥിതി രൂക്ഷമാകുന്നു

വാ​ഷിം​ഗ്ട​ണ്‍: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്ന​ര​ക്കോ​ടി ക​വി​ഞ്ഞു. ഇ​തു​വ​രെ 1,50,93,246 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​വ​രി​ൽ 6,19,465 മ​രി​ച്ചു. 90,15,098 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​പ്പോ​ൾ 5,377,413 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,63,068 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 3,701 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും അ​മേ​രി​ക്ക ത​ന്നെ​യാ​ണ് മു​ന്നി​ൽ. 24 മ​ണി​ക്കൂ​റി​നി​ടെ 52,282 രോ​ഗ​ബാ​ധ​യും 925 മ​ര​ണ​വും രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​തോ​ടെ, രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 4,013,711 ആ​യും മ​ര​ണം 144,759 ഉ​യ​ർ​ന്നു. 1,869,722 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​ത്തി​ലും ബ്ര​സീ​ലാ​ണ് ര​ണ്ടാ​മ​ത്. 2,129,053 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 80,493 രോ​ഗി​ക​ൾ മ​രി​ച്ചു. 1,409,202 പേ​ർ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 7,408 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 242 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യി​ൽ 1,194,085 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 28,771 പേ​ർ മ​രി​ച്ചു. 752,393 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ. 24 മ​ണി​ക്കൂ​റി​നി​ടെ 39,168 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്. 672 പു​തി​യ മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment