ന്യൂഡൽഹി: ആശങ്ക ഉയര്‍ത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 59,118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 257 പേര് മരിച്ചു.
ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,18,46,652 ആയി. മരണസംഖ്യ 1,60,949 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,21,066 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.
രാജ്യത്ത് വ്യാഴാഴ്ച മാത്രം 32,987 പേര് രോഗമുക്തരായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തര്‍ 1,12,64,637 ആയി. രാജ്യത്ത് ഇതുവരെ 5,55,04,440 പേര്‍ക്ക് വാക്സിന് നല്കി.
മഹാരാഷ്ട്രി, പഞ്ചാബ്, ഡല്‍ഹി, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗികളുടെ എണ്ണം രൂക്ഷമാകുന്നത്.