പരിയാരം: പരിയാരം മെഡിക്കല്‍ കോളജ് കാര്‍ഡിയോളജിസ്റ്റ് ഡോ. അഷറഫിന്റേതെന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശം വ്യാജം.
നാരങ്ങാ വെള്ളം കുടിച്ചാല്‍ കൊറോണ വൈറസിനെ തടയാന്‍ കഴിയുമെന്ന രീതിയിലുള്ള ഓഡിയോ ആണ് ഡോ. അഷറഫിന്റേതെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
എന്നാല്‍ താന്‍ ഇത്തരമൊരു സന്ദേശം നല്‍കിയിട്ടില്ലെന്നും തന്റേതെന്ന പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതിനെതിരേ നടപടി വേണമെന്നും കാണിച്ച് ഡോ. അഷറഫ് പോലീസില്‍ പരാതി നല്കി.
ഡോക്ടര്‍ അഷറഫിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.