ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുന്പോഴും കോവിഡ് 19 കേസുകൾ വർധിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,396 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് ഇതുവരെ 27,892 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 48 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 872 ആയി ഉയർന്നു. 6,185 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
രാജ്യത്തെ 27 ജില്ലകളിലാണ് ആകെ രോഗികളുടെ 68 ശതമാനവും. മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, മധ്യപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തീവ്രരോഗബാധിത ജില്ലകൾ ഉൾപ്പെടുന്നത്. മഹാരാഷ്ട്രയിൽ 8,068 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 342 പേരാണ് ഇവിടെ മരിച്ചത്.
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ രണ്ടാമത് നിൽക്കുന്നത് ഗുജറാത്താണ്. 3,301 രോഗികളാണ് ഗുജറാത്തിലുള്ളത്. 151 പേരാണ് ഇവിടെ മരിച്ചത്.
ഒന്നാം സ്ഥാനത്ത് അമേരിക്ക
അമേരിക്കയിൽ കോവിഡ് ബാധിതരുടെ എണ്ണം 9,87,000 കടന്നെന്ന് റിപ്പോർട്ട്. 24 മണിക്കൂറിനിടെ 1330 പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്.
രാജ്യത്ത് ഇതുവരെ 9,87,322 പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. 55,415 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 1,18,781 പേർ രോഗമുക്തി നേടിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂയോർക്കിൽ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇവിടെ 2,93,991 പേർക്ക് രോഗം ബാധിച്ചിട്ടുണ്ടെന്നാണ് ഒൗദ്യോഗിക കണക്കുകൾ. ന്യൂജഴ്സിയിൽ മരണം 1,09,038 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,109 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.
മസാച്യുസെറ്റ്സ്- 54,938, ഇല്ലിനോയിസ്- 43,903, കലിഫോർണിയ-43,541, പെൻസിൽവാനിയ- 42,708, മിഷിഗണ്‍- 37,778, ഫ്ളോറിഡ- 31,528 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലൈ വൈറസ് ബാധിതരുടെ എണ്ണം. ന്യൂയോർക്കിൽ- 22,275ഉം ന്യൂജഴ്സിയിൽ- 5,938 ഉം മിഷിഗണിൽ- 3,315 ഉം പേർക്കാണ് കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്.
രോഗികൾ 30 ലക്ഷത്തിലേക്ക്
ലോകത്താകമാനം കോവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,07,008 ആയി. 29,95,139 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. ജോണ്‍ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്.
8,81,510 പേർക്കാണ് ആഗോള തലത്തിൽ രോഗമുക്തി നേടാനായത്.
സ്പെയിൻ-2,26,629, ഇറ്റലി-1,97,675, ഫ്രാൻസ്-1,62,100, ജർമനി- 1,57,770, ബ്രിട്ടൻ-1,52,840, തുർക്കി-1,10,130, ഇറാൻ-90,481 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം.
സ്പെയിൻ-23,190 , ഇറ്റലി-26,644, ഫ്രാൻസ്-22,856, ജർമനി- 5,976 , ബ്രിട്ടൻ-20,732, തുർക്കി-2,805, ഇറാൻ-5,710 എന്നിങ്ങനെയാണ് ഓരോ രാജ്യത്തും വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം. ലോകവ്യാപകമായി 4,000ലേറെ പേരാണ് പുതിയതായി മരിച്ചത്.