വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് വ്യാപനത്തോതിലുള്ള വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,17,785പേർക്കാണ് രോഗം ബാധിച്ചതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ ഒദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 1,66,35,409 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്.
6,56,081 പേർക്ക് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടു. 1,02,25,851 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലാണ് വൈറസ് വ്യാപനം ക്രമാതീതമായി വർധിക്കുന്നത്.
മേൽപറഞ്ഞ രാജ്യങ്ങൾ ഉൾപ്പെടെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ കണക്കുകൾ ഇനിപറയുംവിധമാണ്. അമേരിക്ക-44,33,389, ബ്രസീൽ-24,43,480, ഇന്ത്യ-14,82,503, റഷ്യ-8,18,120, ദക്ഷിണാഫ്രിക്ക-4,52,529, മെക്സിക്കോ-3,90,516, ചിലി-3,89,717, പെറു-3,47,923, സ്പെയിൻ-3,25,862, ബ്രിട്ടൻ-3,00,111.
ഈ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം: അമേരിക്ക-1,50,444 , ബ്രസീൽ-87,679, ഇന്ത്യ-33,448, റഷ്യ-13,354, ദക്ഷിണാഫ്രിക്ക-7,067, മെക്സിക്കോ-43,680, ചിലി-18,418, പെറു-9,187, സ്പെയിൻ-28,434, ബ്രിട്ടൻ-45,759.
ഇവിടങ്ങളിൽ 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം: അമേരിക്ക-61,550, ബ്രസീൽ-23,579, ഇന്ത്യ-46,484, റഷ്യ-5,635, ദക്ഷിണാഫ്രിക്ക-7,096, മെക്സിക്കോ-5,480, ചിലി-4,920, പെറു-2,133, സ്പെയിൻ-2,120, ബ്രിട്ടൻ-685.
മേൽപറഞ്ഞ 10 രാജ്യങ്ങൾക്ക് പുറമേ മറ്റ് എട്ട് രാജ്യങ്ങളിൽകൂടി കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടിട്ടുണ്ട്. ഇറാൻ, പാക്കിസ്ഥാൻ, സൗദി അറേബ്യ, കൊളംബിയ, ഇറ്റലി, തുർക്കി, ബംഗ്ലാദേശ്, ജർമനി എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷം പിന്നിട്ടത്.
ആറു രാജ്യങ്ങളിൽ വൈറസ് ബാധിതർ ഒരു ലക്ഷം കവിഞ്ഞു. ഫ്രാൻസ്,അർജന്റീന, കാനഡ, ഇറാക്ക്, ഖത്തർ, ഇന്തോനീഷ്യ എന്നിവയാണ് അവ.
രാജ്യത്ത് 24 മണിക്കൂറിനിടെ 47,703 കോവിഡ് രോഗികൾ; 654 മരണം
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,703 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 654 പേര് മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,83,156 ആയി. 33,425 പേര്‍ക്ക് രോഗം ബാധിച്ച് ജീവന് നഷ്ടമായി. 9,52,743 പേര് രോഗമുക്തരായി. 4,96,988 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 64.23 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
അതേസമയം, സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് താളിപ്പടപ്പ് സ്വദേശി ശശിധരയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭാരത് ബീഡി കോണ്ട്രാക്ടര് ആയിരുന്നു ഇദ്ദേഹം. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.