തിരുവനന്തപുരം: പ്രവാസികളുടെ മടക്കത്തിന് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ തീരുമാനത്തിന് ഇളവ് നൽകി സർക്കാർ. പരിശോധന സംവിധാനമില്ലാത്ത രാജ്യങ്ങളിൽ നിന്നും മടങ്ങുന്നവർക്ക് പിപിഇ കിറ്റ് മതിയെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
സൗദി, ഒമാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പിപിഇ കിറ്റ് മതിയെന്നാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുകയായിരുന്നു. വിദേശത്ത് നിന്നും മടങ്ങുന്ന പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന നടത്തണമെന്ന സർക്കാർ നിർദേശം കേന്ദ്രസർക്കാർ തള്ളിയിരുന്നു.