ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ നാല് ലക്ഷത്തോട് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,86,452 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,87,62.976 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,498 പേർ മരിച്ചു. ഇതോടെ മരണസംഖ്യ 2,08,330 ആയി. 2,97,540 പേർ രോഗമുക്തരായി. രാജ്യത്ത് മൊത്തം 1,53,84,418 പേർ രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 31,70,228 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.