ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കേരളത്തിലും എത്തിയത് വലിയ ആശങ്കയോടെയാണ് ഏവരും നോക്കിക്കണ്ടത്. വിവിധ ആശുപത്രികളിലായി ക്വാറന്റൈൻ ചെയ്യപ്പെട്ട രോഗബാധിതർ ഇന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ്.
ആരോഗ്യവകുപ്പിന്റെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിതാന്ത ജാഗ്രതയും കഠിനപ്രയത്നവുമാണ് കൊറോണയെ മറികടക്കാൻ പ്രാപ്തമാക്കിയതെന്നതിൽ സംശയമില്ല.
ഈ സാഹചര്യത്തിൽ കൊറോണ ബാധിതനെ പരിചരിച്ച ഒരു നഴ്സിന്റെ കുറിപ്പാണ് വൈറലായി മാറുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിലെ മൃദുല എസ് ആണ് കൊറോണയുമായി നേർക്കുനേർ പൊരുതിയ ഓർമകൾ ഫേസ്ബുക്കിൽ പങ്കുവച്ചത്.
ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു വൈറസുമായി ഏറ്റുമുട്ടുന്നതാണ് തന്റെ അഭിപ്രായത്തിൽ ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥയെന്ന് മൃദുല പറയുന്നു.
മൃദുലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് കൊണ്ട് എന്റെ കൊറോണ ഡ്യൂട്ടി കഴിഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്താണെന്ന് ഇന്ന് എന്നോട് ആരോടേലും ചോദിച്ചാൽ എനിക്ക് പറയാൻ കഴിയും ആരോടും മിണ്ടാൻ കഴിയാതെ ഒരു മുറിയിൽ നമ്മളുടെ ശരീരം ആസകലം മൂടി കെട്ടി ഭീകരനായ ഒരു VIRUS മായി ഏറ്റുമുട്ടുന്നത് തന്നെ ആയിരിക്കും.
ലോകം മുഴുവൻ VIRUS ഇൽ നിന്നും ഓടി ഒഴിഞ്ഞു നടക്കുമ്പോഴും, ആ അവസ്ഥ പിടിപെട്ട ആളെ പരിചരിക്കാൻ കിട്ടിയ ഈ ഒരു അവസരം എന്നും ഓർമയിൽ സൂക്ഷിക്കാൻ വിലമതിക്കുന്ന ഒന്നായിരിക്കും.
കൊറോണ ബാധിച്ച ആളെ ആരോഗ്യപൂർണനായി വിട്ടയക്കുന്ന ആദ്യത്തെ ആശുപത്രി എന്ന ഒരു തൂവൽ കൂടി നമ്മടെ ആലപ്പുഴ മെഡിക്കൽ കോളേജിനു സ്വന്തം.
ഇത്രയും നന്നായി എല്ലാം നടന്നു എങ്കിൽ അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നന്ദിയോടെയും അതിലുപരി ബഹുമാനത്തോടെയും ഓർക്കുന്നു.
ഇവരുടെ കുറച്ചു നാളായി ഉള്ള ഡ്യൂട്ടി hours അവർ പോലും മറന്നു കഴിഞ്ഞു. മുഴുവൻ സമയവും ഇതിനായി മാറ്റിവെച്ച കുറെ പച്ചയായ മനുഷ്യർ