കോവിഡ് പ്രതിരോധത്തിൽ കണ്ണെത്തേണ്ട വസ്തുക്കളിലൊന്നാണ് കണ്ണടകൾ.
സന്തത സഹചാരിയെന്ന നിലയിൽ കൈകൊണ്ടു ഏറ്റവുമധികം സ്പർശിക്കുന്ന വസ്തുകൂടിയാണ് കണ്ണട.
പലരും കണ്ണട ഇടയ്ക്കിടെ കൈയിൽ എടുക്കും. ഇതു കുറയ്ക്കുക. മേശപ്പുറങ്ങളിലും മറ്റും കണ്ണട ഊരിവയ്ക്കാതിരിക്കുക.
സാനിറ്റൈസർ ഉപയോഗിച്ച് കണ്ണടകളും കൈകളും വൃത്തിയാക്കുക.