വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ ആശങ്കയേറ്റി കോവിഡ് വൈറസ് നിർബാധം വ്യാപിക്കുന്നു. രാജ്യത്തെ മരണ സംഖ്യ 20,000 കടന്നെന്നാണ് റിപ്പോർട്ടുകൾ. 5,21,365 പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധിച്ചിട്ടുള്ളത്. 20,064 പേർക്കാണ് ഇവിടെ ജീവൻനഷ്ടപ്പെട്ടത്.
1,80,458 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ന്യൂയോർക്കാണ് ഏറ്റവും മുന്നിൽ. ന്യൂജഴ്സിയിൽ 58,151 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ 751ഉം ന്യൂജഴ്സിയിൽ 251ഉം പേരാണ് മരിച്ചത്.
മിഷിഗൺ, പെൻസിൽവാനിയ, കലിഫോർണിയ, ലൂസിയാന, ഫ്ലോറിഡ, ഇല്ലിനോയിസ് എന്നിവിടങ്ങളിലെല്ലാം രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. മിഷിഗണിൽ 22,783 പേർക്കും പെൻസിൽവാനിയയിൽ 21,655 പേർക്കും കലിഫോർണിയയിൽ 21,448 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
17,55,683 പേർക്കാണ് ലോകവ്യാപകമായി കോവിഡ് ബാധച്ചിട്ടുള്ളത്. 1,07,625 പേർക്ക് വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നിവിടങ്ങളിലെല്ലാം വൈറസ് ബാധിതരുടെ എണ്ണം അനുനിമിഷം വർധിക്കുന്നുണ്ട്.
സ്പെയിനിൽ 1,61,852 പേർക്കും ഇറ്റലിയിൽ 1,52,271 പേർക്കും ഫ്രാൻലസിൽ 1,24,869 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്.