തിരുവനന്തപുരം: ഒക്ടോബർ, നവംബർ മാസങ്ങളിൽ കോവിഡ് വ്യാപനവും ഇതുമൂലമുള്ള മരണവും വർധിച്ചേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രണ്ട് മാസം സംസ്ഥാനത്തെ സംബന്ധിച്ച് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ മരണം അധികമാകുന്നത് നല്ലനിലയ്ക്കു തടയാൻ സാധിക്കൂ.
നിലവിൽ പതിനായിരത്തിനു മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം. പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതാണ് രോഗികളെ കൂടുതലായി കണ്ടെത്താൻ സാധിക്കുന്നത്.
എന്നാൽ മുൻപ് ഇല്ലാത്ത നിലയിൽ കോവിഡ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളിലാണ്. ഇതിനാൽ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.