വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം കുറവില്ലാതെ തുടരുന്നു. ലോകത്ത് ഇതുവരെ 23,583,616 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 812,513പേർക്കാണ് വൈറസ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. 16,080,573 പേർക്ക് രോഗമുക്തി നേടാനായി എന്നത് മാത്രമാണ് ആശ്വാസം നൽകുന്ന ഏക ഘടകം.
ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോ മീ്റ്റർ എന്നിവയുടെ കണക്കുകൾപ്രകാരമാണിത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, പെറു, മെക്സിക്കോ, കോളംബിയ, സ്പെയിൻ, ചിലി എന്നിവയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ പത്ത് രാജ്യങ്ങൾ. ഈ രാജ്യങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്.
അമേരിക്ക-5,874,146, ബ്രസീൽ-3,605,783, ഇന്ത്യ-3,105,185, റഷ്യ-956,749, ദക്ഷിണാഫ്രിക്ക-609,773, പെറു-594,326, മെക്സിക്കോ-560,164, കോളംബിയ-541,147, സ്പെയിൻ-407,879, ചിലി-397,665.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-180,604, ബ്രസീൽ-114,772, ഇന്ത്യ-57,692, റഷ്യ-16,383, ദക്ഷിണാഫ്രിക്ക-13,059, പെറു-27,663, മെക്സിക്കോ-60,480, കോളംബിയ-17,316, സ്പെയിൻ-28,838, ചിലി-10,852.
ഇറാൻ, അർജൻറീന, ബ്രിട്ടൻ, സൗദി എന്നീ രാജ്യങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനു മുകളിലാണ്. ഏഴ് രാജ്യങ്ങളിൽ കോവിഡ് രോഗികൾ രണ്ടു ലക്ഷത്തിനു മുകളിലാണ്. ഒൻപത് രാജ്യങ്ങളിൽ ഒരു ലക്ഷത്തിനു മുകളിൽ കോവിഡ് രോഗികൾ ഉണ്ട്.