ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ ആദ്യഘട്ടം വിജയം! ആദ്യഘട്ടത്തില്‍ 55 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്; രണ്ടം ഘട്ട പരീക്ഷണം സെപ്റ്റംബറില്‍

ഹൈ​ദ​രാ​ബാ​ദ്: ഭാ​ര​ത് ബ​യോ​ടെ​ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡ് വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ ആ​ദ്യ ഘ​ട്ട പ​രീ​ക്ഷ​ണം വി​ജ​യ​മെ​ന്ന് റ​പ്പോ​ർ​ട്ട്. മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​മാ​യ നാ​ഗ്പൂ​രി​ലാ​ണ്‍ ഒ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 55 പേ​രി​ലാ​ണ് വാ​ക്‌​സി​ന്‍ പ​രീ​ക്ഷി​ച്ച​ത്.

ആ​ദ്യ​ത്തെ കു​ത്തി​വെ​പ്പി​ന് ശേ​ഷം ര​ണ്ട് രോ​ഗി​ക​ള്‍​ക്ക് പ​നി സം​ബ​ന്ധ​മാ​യ ചി​ല ല​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ മ​രു​ന്ന് ന​ല്‍​കാ​തെ ത​ന്നെ ഏ​താ​നും മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ന് ശേ​ഷം അ​വ​രു​ടെ നി​ല മെ​ച്ച​പ്പെ​ട്ടു​വെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

മ​നു​ഷ്യ​രി​ലെ ര​ണ്ടം ഘ​ട്ട പ​രീ​ക്ഷ​ണം സെ​പ്റ്റം​ബ​റി​ല്‍ ന​ട​ക്കും. വാ​ക്‌​സി​ന്‍റെ ഒ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം ഡ​ല്‍​ഹി എ​യിം​സ് ഒ​ഴി​കെ​യു​ള്ള 11 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്.

ഒ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​നാ​യി 16 പേ​രെ മാ​ത്ര​മേ ഡ​ല്‍​ഹി എ​യിം​സ് ഇ​തു​വ​രെ റി​ക്രൂ​ട്ട് ചെ​യ്തി​ട്ടു​ള്ളൂ. ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നാ​യി ഡ​ല്‍​ഹി എ​യിം​സ് 100 പേ​രെ​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്.

ഇ​ത​നു​സ​രി​ച്ച് പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 375 പേ​രെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 750 പേ​രെ​യും ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് ഭാ​ര​ത് ബ​യോ​ടെ​ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ലി​മി​റ്റ​ഡ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

Related posts

Leave a Comment