ആശങ്ക പടർത്തി കൊറോണ, ഇന്ത്യയിൽ ആശങ്കയില്ല; രോഗ ലക്ഷണങ്ങളെക്കുറിച്ചറിയാം

ചൈ​ന​യി​ലെ വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ പ​ട​ർ​ന്ന പു​തി​യ വൈ​റ​സ് ബാ​ധ വി​ദേ​ശ​ത്തേ​ക്കും വ്യാ​പി​ച്ചു. ചൈനയിൽ മാത്രം 17 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കൊ​റോ​ണ വൈ​റ​സ് ഇ​തി​ന​കം ആ​യി​ര​ക്ക​ണ​ക്കി​നു പേ​രി​ൽ പ​ട​ർ​ന്നെ​ന്നു സം​ശ​യി​ക്ക​പ്പെ​ടു​ന്നു. ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വൈ​റ​സ് ബാ​ധ​യെ​പ്പ​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

യുഎസിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ 543 പേർക്കു വൈറസ് ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം ഇതിന്‍റെ പതിന്മടങ്ങു വന്നേക്കും. 2,200 പേർ നിരീക്ഷണത്തിലാണ്.

ല​ണ്ട​ൻ ഇം​പീ​രി​യ​ൽ കോ​ള​ജി​ലെ പ​ക​ർ​ച്ച​വ്യാ​ധി പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലി​ൽ 1700-ലേ​റെ​പ്പേ​ർ​ക്ക് ഇ​തി​ന​കം രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ചൈ​ന​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും താ​യ്‌ലൻ​ഡ്, ജ​പ്പാ​ൻ, ദ​ക്ഷി​ണ കൊ​റി​യ, ഫി​ലി​പ്പീ​ൻ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കൃ​ത്യ​മാ​യ മ​രു​ന്നു​ക​ളും വാ​ക്സി​നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ഈ ​വൈ​റ​സും വ​ലി​യ അ​പ​ക​ട​കാ​രി​യാ​യി മാ​റി​യേ​ക്കാം എ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്… രാജ്യാന്തര ആരോഗ്യ അടയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

തു​ട​ക്കം
വു​ഹാ​നി​ലെ ഒ​രു മ​ത്സ്യ​മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണു രോ​ഗ​ബാ​ധ​യു​ടെ തു​ട​ക്കം. ത​ല​സ്ഥാ​ന​മാ​യ ബെ​യ്ജിം​ഗി​ൽ നി​ന്ന് 1,100 കി​ലോ​മീ​റ്റ​ർ തെ​ക്ക് ആ​ണ് ന​ഗ​രം. വു​ഹാ​നി​ലെ പ്ര​ശ​സ്ത മാം​സ ക​ട​ൽ​വി​ഭ​വ മാ​ർ​ക്ക​റ്റാ​യ ഹ്വ​നാ​നി​ലെ ക​ച്ച​വ​ട​ക്കാ​രി​ലാ​ണു രോ​ഗം ആ​ദ്യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ആ​യി​ര​ത്തി​ല​ധി​കം ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളു​ള്ള ഈ ​മാ​ർ​ക്ക​റ്റി​ൽ മാം​സ​ത്തി​നൊ​പ്പം, ജീ​വ​നു​ള്ള കോ​ഴി, മു​യ​ൽ, പൂ​ച്ച എ​ന്നി​വ​യെ​യും വി​ൽ​ക്കാ​റു​ണ്ട്. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ​ക്ഷി​ക​ളി​ൽ​നി​ന്നും മ​നു​ഷ്യ​നി​ലേ​ക്കു പ​ക​രു​ന്ന രോ​ഗം ആ​ണോ എ​ന്ന സം​ശ​യ​മു​യ​ർ​ന്ന​ത് ഇ​തി​നാ​ലാ​ണ്. ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ മാ​ർ​ക്ക​റ്റ് അ​ട​ച്ചു​പൂ​ട്ടാ​ൻ അ​ധി​കൃ​ത​ർ നോ​ട്ടി​സ് ന​ൽ​കി. ഒ

​രു കോ​ടി​യി​ലേ​റെ ജ​ന​ങ്ങ​ളു​ള്ള ഈ ​ന​ഗ​ര​ത്തി​നു സ​മീ​പ​ത്താ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ത്രീ​ഗോ​ൾ​ജ​സ്. ഡി​സം​ബ​റി​ൽ ന്യൂ​മോ​ണി​യ ല​ക്ഷ​ണം കാ​ണി​ച്ച 61 ക​ാര​ൻ ര​ണ്ടാ​ഴ്ച മു​ന്പ് മ​രി​ച്ചു. ഇ​യാ​ളി​ൽ കൊ​റോ​ണ വൈ​റ​സ് തി​രി​ച്ച​റി​ഞ്ഞു. 69 വ​യ​സു​ള്ള മ​റ്റൊ​രാ​ൾ ബു​ധ​നാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. വൃ​ക്ക​ക​ൾ അ​ട​ക്കം പ​ല അ​വ​യ​വ​ങ്ങ​ൾ ത​ക​രാ​റി​ലാ​യി​രു​ന്നു. ഇ​തി​നി​ടെ ഒ​രു മാ​സ​ത്തി​ന​കം 45 പേ​ർ​ക്ക് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

വി​ദേ​ശ​ത്തും
ഈ ​വ്യാ​ഴാ​ഴ്ച ജ​പ്പാ​നി​ൽ ഒ​രു മു​പ്പ​തു​കാ​ര​നി​ൽ വൈ​റ​സ് ക​ണ്ടെ​ത്തി. താ​യ്‌​ല​ൻ​ഡി​ൽ തി​ങ്ക​ളാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും ഓ​രോ​രു​ത്ത​രി​ലും രോ​ഗ​ബാ​ധ ക​ണ്ടു. ര​ണ്ടു​പേ​രും ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. ഇ​ത്ര​യും വി​വ​ര​ങ്ങ​ൾ അ​റി​വാ​യ​തോ​ടെ പ​ല​രാ​ജ്യ​ങ്ങ​ളും വു​ഹാ​നി​ൽ നി​ന്ന് എ​ത്തു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​നാ​രം​ഭി​ച്ചു. വു​ഹാ​നി​ലേ​ക്കു യാ​ത്രാ​മു​ന്ന​റി​യി​പ്പും ന​ൽ​കി.

ആ​ദ്യം സാ​ർ​സ്
ചൈ​ന​യി​ൽ നി​ന്ന് മാ​ര​ക​മാ​യ വൈ​റ​സ് പ​ട​രു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. 2002ൽ 774​ പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സാ​ർ​സ് (സി​വി​യ​ർ അ​ക്യൂ​ട്ട് റെ​സ്പി​രേ​റ്റ​റി സി​ൻ​ഡ്രം) ചൈ​ന​യി​ൽ നി​ന്നാ​ണു തു​ട​ങ്ങി​യ​ത്. ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ക​യും ന്യൂ​മോ​ണി​യാ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ർ​സ് 37 രാ​ജ്യ​ങ്ങ​ളി​ലാ​യി 8,098 പേ​രെ ബാ​ധി​ക്കു​ക​യു​ണ്ടാ​യി. സാ​ർ​സ് തു​ട​ങ്ങി​യ​പ്പോ​ഴും ചൈ​ന ഗൗ​ര​വ​ത്തോ​ടെ പ്ര​ശ്നം കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്.

എവിടെ നിന്ന്
നോ​ട്ടി​ങ്ങാം സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വൈ​റോ​ള​ജി​സ്റ്റ് പ്ര​ഫ. ജൊ​നാ​ഥ​ൻ ബോ​ൾ, മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു​ള്ള കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ ചാ​ട്ട​ത്തെ​ക്കു​റി​ച്ച് ഉ​ത്ക​ണ്ഠ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. വെ​രു​കി​ൽ നി​ന്നു സാ​ർ​സ് വൈ​റ​സ് മ​നു​ഷ്യ​നി​ലേ​ക്കെ​ത്തി; ഒ​ട്ട​ക​ങ്ങ​ളി​ൽ​നി​ന്നു മെ​ർ​സ് വൈ​റ​സും.

പു​തി​യ കൊ​റോ​ണ വൈ​റ​സി​ന്‍റെ ചാ​ട്ടം കൃ​ത്യ​മാ​യി എ​വി​ടെ​നി​ന്നാ​ണെ​ന്നു ശാ​സ്ത്ര​ലോ​കം അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു മ​നു​ഷ്യ​നി​ലെ​ത്തു​ന്ന​താ​ണു വൈ​റ​സു​ക​ളു​ടെ ഏ​റ്റ​വും വി​ഷ​മ​ക​ര​വും പ്ര​ധാ​ന​പ്പെ​ട്ട​തു​മാ​യ ക​ട​ന്പ.

ആ ​ക​ട​ന്പ ക​ട​ന്നു​ക​ഴി​ഞ്ഞു. അ​തു​ക​ഴി​ഞ്ഞാ​ൽ അ​വ​യ്ക്കു മ​നു​ഷ്യ​കോ​ശ​ങ്ങ​ളി​ൽ പെ​രു​കി, ആ​വ​ശ്യ​മാ​യ ജ​നി​ത​ക തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ​ട​ർ​ന്നു​ക​യ​റാ​നാ​വും. ശാ​സ്ത്ര​ലോ​കം ഈ​യൊ​രു സാ​ധ്യ​ത​യെ​യാ​ണ് ഏ​റെ ഭ​യ​ക്കു​ന്ന​ത്.​

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, വ​ന​ന​ശീ​ക​ര​ണം, പ​രി​സ്ഥി​തി​യി​ൽ ഏ​ൽ​പി​ക്കു​ന്ന ക​ടു​ത്ത ആ​ഘാ​ത​ങ്ങ​ൾ, അ​ശാ​സ്ത്രീ​യ​മാ​യ മാ​ലി​ന്യ​സം​സ്ക​ര​ണം, രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​ലെ അ​പാ​ക​ത​ക​ൾ, രോ​ഗാ​ണു​ക്ക​ളു​ടെ ജ​നി​ത​ക​ഘ​ട​ന​യി​ൽ വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത വ്യ​തി​യാ​ന​ങ്ങ​ൾ, പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ൾ​ക്കെ​തി​രേ​യു​ള്ള വ്യാ​പ​ക​മാ​യ അ​ശാ​സ്ത്രീ​യ സ​മീ​പ​ന​ങ്ങ​ൾ, മ​നു​ഷ്യ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യി​ൽ വ​രു​ന്ന അ​ഭി​കാ​മ്യ​മ​ല്ലാ​ത്ത മാ​റ്റ​ങ്ങ​ൾ, മാ​റു​ന്ന സാ​മൂ​ഹി​ക കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്നി​വ​യൊ​ക്കെ ഇ​ത്ത​രം പു​തി​യ രോ​ഗാ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കു​ന്ന​തും സം​ക്ര​മി​പ്പി​ക്കു​ന്ന​തും ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണ്.

​കൃ​ത്യ​മാ​യ മ​രു​ന്നു​ക​ളും വാ​ക്സി​നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പു​തി​യ വൈ​റ​സും വ​ലി​യ അ​പ​ക​ട​കാ​രി​യാ​യി മാ​റി​യേ​ക്കാം എ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ് കാര്യമായിത്തന്നെയെടുത്തേ മതിയാകൂ.
500 ഇ​ന്ത്യ​ക്കാ​ർ

വു​ഹാ​നി​ൽ 500-ലേ​റെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ണ്ട്. മി​ക്ക​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്. ചൈ​നീ​സ് ന​വ​വ​ത്സ​രം പ്ര​മാ​ണി​ച്ചു​ള്ള അ​വ​ധി ക​ഴി​ഞ്ഞ​യാ​ഴ്ച ആ​രം​ഭി​ച്ച​തി​നാ​ൽ പ​ല വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​ക്കാ​ണും. വു​ഹാ​നി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​ക്കാ​ർ വ​ള​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ചൈ​നീ​സ് അ​വ​ധി​ക്കാ​ലം തു​ട​ങ്ങി​യ​തി​നാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു​പേ​ർ വു​ഹാ​നി​ൽ നി​ന്നു ചൈ​ന​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഉ​ൾ​നാ​ടു​ക​ളി​ലേ​ക്കും പോ​കും. ഇ​തു രോ​ഗ​വ്യാ​പ​ന​ത്തെ​പ്പ​റ്റി ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു.

ല​ക്ഷ​ണ​ങ്ങ​ൾ
കൊ​റോ​ണ വൈ​റി​ഡേ കു​ടും​ബ​ത്തി​ലെ ബീ​റ്റാ കൊ​റോ​ണ വൈ​റ​സി​ന്‍റെ ജ​നി​ത​ക രൂ​പ​രേ​ഖ​യു​മാ​യി 70 ശ​ത​മാ​നം സാ​മ്യ​മു​ള്ള​താ​ണു പു​തി​യ ചൈ​നീ​സ് വൈ​റ​സ്.

പ​നി, ക​ടു​ത്ത ചു​മ, അ​സാ​ധാ​ര​ണ ക്ഷീ​ണം, ശ്വാ​സ​ത​ട​സം എ​ന്നി​വ​യാ​ണു മു​ഖ്യ ല​ക്ഷ​ണ​ങ്ങ​ൾ. ന്യു​മോ​ണി​യ​യ്ക്കു പു​റ​മേ, പ​ല രോ​ഗി​ക​ളി​ലും ശ്വാ​സ​കോ​ശ നീ​ർ​ക്കെ​ട്ടും കാ​ണ​പ്പെ​ടു​ന്നു. മു​ഖ്യ​മാ​യി മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​ണു പ​ക​രു​ന്ന​തെ​ന്നു ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു​വെ​ങ്കി​ലും മ​നു​ഷ്യ​നി​ൽ​നി​ന്നു മ​നു​ഷ്യ​നി​ലേ​ക്കു പ​ക​രാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ചും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്.

സാ​ർ​സ്, മെ​ർ​സ് എ​ന്നി​വ​യ്ക്കു കാ​ര​ണ​മാ​യ വൈ​റ​സു​ക​ളോ​ളം അ​പ​ക​ട​കാ​രി​യ​ല്ല പു​തി​യ വൈ​റ​സ് എ​ന്നാ​ണു ശാ​സ്ത്ര​ലോ​കം വി​ല​യി​രു​ത്തു​ന്ന​തെ​ങ്കി​ലും ഈ ​ശു​ഭാ​പ്തി​വി​ശ്വാ​സം പ​തു​ക്കെ ന​ഷ്ട​പ്പെ​ടു​ക​യാ​ണ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചൈ​ന​യി​ലേ​ക്കു​ള്ള യാ​ത്ര​ക​ൾ ഇ​തു​വ​രെ നി​രോ​ധി​ച്ചി​ട്ടി​ല്ല.

ശാ​സ്ത്രീ​യ​മാ​യ അ​ടി​സ്ഥാ​ന രോ​ഗ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ അ​വ​ലം​ബി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ നി​ർ​ദേ​ശം. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലെ കൈ​ക​ഴു​ക​ൽ, മാ​സ്ക് ഉ​പ​യോ​ഗം, രോ​ഗി​ക​ളു​മാ​യും രോ​ഗ​സാ​ധ്യ​ത​യു​ള്ള​വ​രു​മാ​യു​മു​ള്ള അ​ടു​ത്ത സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്ക​ൽ തു​ട​ങ്ങി​യ​വ ശീ​ലി​ക്ക​ണം.
കൊ​റോ​ണ വൈ​റ​സ്
ജ​ല​ദോ​ഷം മു​ത​ൽ സാ​ർ​സ് വ​രെ പ​ട​ർ​ത്തു​ന്ന ഒ​രു വ​ലി​യ കൂ​ട്ടം വൈ​റ​സു​ക​ളാ​ണു കൊ​റോ​ണ വൈ​റ​സ്. 1960ക​ളി​ലാ​ണ് ഇ​തു മ​നു​ഷ്യ​രി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​നു​ഷ്യ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ഴി​നം കൊ​റോ​ണ വൈ​റ​സു​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ളി​ൽ ഒ​രു ഡ​സ​നോ​ളം ഇ​ന​ങ്ങ​ളെ ക​ണ്ടെ​ത്തി. ഇ​ല​ക്‌​ട്രോ​ൺ മൈ​ക്രോ​സ്കോ​പ്പി​ലൂ​ടെ നോ​ക്കി​യാ​ൽ കി​രീ​ടം പോ​ലെ ഒ​രു ഭാ​ഗം കാ​ണാം എ​ന്ന​തു​കൊ​ണ്ടാ​ണു കൊ​റോ​ണ വൈ​റ​സ് എ​ന്ന പേ​രു​വ​ന്ന​ത്.

ഒ​റ്റ ആ​ർ​എ​ൻ​എ (റീ​ബോ​ന്യൂ​ക്ലി​യി​ക് ആ​സി​ഡ്) ജീ​നോം നാ​ര് മാ​ത്ര​മു​ള്ള​താ​ണ് ഈ ​വൈ​റ​സ്. ശ്വാ​സ​കോ​ശം, കു​ട​ലു​ക​ൾ, വൃ​ക്ക​ക​ൾ തു​ട​ങ്ങി​യ​വ​യെ ബാ​ധി​ക്കു​ന്ന വൈ​റ​സു​ക​ളാ​ണി​വ. 2012ൽ ​പ​ട​ർ​ന്ന മെ​ർ​സ് (മി​ഡി​ൽ ഈ​സ്റ്റ് റെ​സ്പി​രേ​റ്റ​റി സി​ൻ​ഡ്രം) കൊ​റോ​ണ വൈ​റ​സ് മൂ​ല​മു​ള്ള മ​റ്റൊ​രു രോ​ഗ​മാ​ണ്.

Related posts

Leave a Comment