കോവിഡ്19 ലോകം കീഴടക്കുമ്പോള്‍ ചൈനയ്ക്കെതിരേ ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ്. വൈറസ് ചൈനയിലെ ലാബില്‍ നിര്‍മിച്ചതാണെന്നാണ് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെംഗ് യാന്‍ ആരോപിക്കുന്നത്.
ഇത് തെളിയിക്കുന്ന ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ കൈയില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. വെള്ളിയാഴ്ച ഐടിവിക്ക് നല്കിയ വീഡിയോ അഭിമുഖത്തിലാണ് ലി തന്റെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ആരോപണത്തെ തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ലി പറയുന്നു. ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നല്കിയപ്പോള് അവര്‍ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.
ചൈന നിശബ്ദയാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഹോങ്കോങില്‍ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ലി. ഈ വൈറസ് പ്രകൃതിയില്‍ നിന്നുള്ളതല്ലെന്നും ഈ തെളിവുകള്‍ ഉപയോഗിച്ച് ചൈനയിലെ ലാബില്‍ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവര്‍ ഇത് നിര്‍മ്മിച്ചതെന്നും താന്‍ ആളുകളോട് പറയുമെന്നും ലി പറയുന്നു.
ബയോളജിയില്‍ പരിജ്ഞാനം ഇല്ലാത്തവര്‍ക്കും ഇത് മനസ്സിലാക്കാന്‍ കഴിയും എന്നും ലി പറയുന്നു. എന്തായാലും കോവിഡ് ചൈനീസ് സൃഷ്ടിയെന്ന് അമേരിക്ക ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ മുമ്പേ തന്നെ ആരോപിച്ചിരുന്നു.