വുഹാൻ: കൊറോണ വൈറസ് ചൈനയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിൽ നിന്നാണ് ചോർന്നതെന്ന് ആവത്തിച്ച് അമേരിക്ക. വുഹാനിള്ള പി4 ലാബിൽ നിന്നാണ് വൈറസ് ചോർന്നതെന്നാണ് അമേരിക്കയുടെ ആരോപണം.
ലബോറട്ടറിക്കുള്ളിൽ പരിശോധന നടത്താൻ അനുവദിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. കൊറോണ വൈറസ് ചൈനയുടെ ജൈവായുധമാണെന്ന ആരോപണം നേരത്തെയും അമേരിക്ക ഉന്നയിച്ചതാണ്.
ഫോക്സ് ന്യൂസ് പ്രതിനിധി സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്ക് പോംപെയോയോട് ഇതുസംബന്ധിച്ച് ചോദ്യം ചോദിച്ചപ്പോൾ ചൈനയെ കുറ്റപ്പെടുത്തിയായിരുന്നു അദേഹത്തിന്റെ മറുപടി.
ചൈന ഇതുവരെ ലോകരാഷ്ട്രങ്ങളിലെ സയന്റിസ്റ്റുകളെ ആ ലബോറട്ടറിക്കുള്ളിലേക്ക് കടത്തിവിടുകയോ ഈ ആരോപണം അന്വേഷിക്കാൻ അനുവദിക്കുകയോ ചെയ്തിട്ടില്ല.
നമ്മൾ ഇപ്പോൾ സംസാരിക്കുമ്പോൾ പോലും ആ ലാബിനുള്ളിൽ എന്താണ് നടക്കുയാണതെന്ന് ആർക്കുമറിയില്ല. ചൈനയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് കാര്യങ്ങൾ ഇത്ര കുഴപ്പത്തിലേക്ക് നയിച്ചത്.
ഈ വൈറസിനെപ്പറ്റി അറിഞ്ഞത് തൊട്ട്, ലോകത്തോട് വിളിച്ചുപറയുന്നത് വരെ അവർ പാഴാക്കിയത് നിർണായകമായ ദിവസങ്ങളാണെന്നും പോംപി ആരോപിച്ചു.
“വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ സുരക്ഷാ സംവിധാനങ്ങളുടെ പാളിച്ച കാരണമാണ് ഈ വൈറസ് രക്ഷപ്പെട്ടത് എന്ന തരത്തിലുള്ള വാർത്തകൾ വരുന്നുണ്ടല്ലോ.
അവിടത്തെ ഒരു ഇന്റേണിന്റെ അശ്രദ്ധ വൈറസിനെ അവരിലേക്ക് പകരാനിടയാക്കി, അവർ അത് സ്വന്തം ശരീരത്തിലെ അണുബാധയുടെ രൂപത്തിൽ ആ അതീവസുരക്ഷാ ലാബിന്റെ ചുവരുകൾക്ക് പുറത്തെത്തിച്ചു, പിന്നീട് സ്വന്തം ബോയ്ഫ്രണ്ടിന് അത് പകർന്നു നൽകി.
അയാളിൽ നിന്ന് ആ വൈറസ് ഹുവാനിൻ സീഫുഡ് മാർക്കറ്റിലെത്തി, അവിടെ നിന്ന് ലോകത്തെ മറ്റുഭാഗങ്ങളിലേക്കും. ഇത്തരത്തിൽ ഒരു വാർത്തയുണ്ടല്ലോ എന്നായിരുന്നു റിപ്പോർട്ടറുടെ ചോദ്യം. ചൈനയെ സംശയത്തിന്റെ മുനയിൽ നിർത്തിയാണ് പ്രസിഡന്റ് ട്രംപും റിപ്പോർട്ടർമാരോട് സംസാരിച്ചത്.