ന്യൂഡൽഹി: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 52.96 ലക്ഷവും പിന്നിട്ട് മുന്നോട്ട് കുതിക്കുകയാണ്. ഇതുവരെ ലോകവ്യാപകമായി 52,96,944 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ. 3,39,362 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. ഇതുവരെ 21,49,571 പേർക്ക് മാത്രമാണ് രോഗമുക്തി നേടാനായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,06,453 പുതിയ കോവിഡ് കേസുകളാണ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തത്. 5,189 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്ടമായത്.
കോവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം 16.44 ലക്ഷം കടന്നു. 23,164 പേർക്കാണ് ഇവിടെ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.
ഇതോടെ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 16,44,061 ആയി ഉയർന്നു. 97,608 പേരാണ് രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചത്. ഇതുവരെ 3,96,880 പേരാണ് രാജ്യത്ത് രോഗത്തെ അതിജീവിച്ചത്.
അമേരിക്ക കഴിഞ്ഞാൽ കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത് ബ്രിട്ടനിലാണ്. 36,393 പേരാണ് ഇവിടെ മരിച്ചത്. 2,54,195 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇറ്റലിയിൽ 32,616 പേരും കോവിഡ് ബാധിച്ചു മരിച്ചു. 2,28,658 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
കൂടുതൽ പേർക്കു രോഗം ബാധിച്ച രാജ്യങ്ങൾ ചുവടെ:-
(രോഗബാധിതരുടെ എണ്ണം, ബ്രായ്ക്കറ്റിൽ മരണസംഖ്യ)
റഷ്യ-3,26,448 (3,249), ബ്രസീൽ-3,30,890 (21,048), സ്പെയിൻ-2,81,904 (28,628), ഫ്രാൻസ്-1,82,219 (28,289), ജർമനി- 1,79,713 (8,352), തുർക്കി – 1,54,500 (4,276), ഇറാൻ – 1,31,652 (7,300), പെറു – 1,11,698 (3,244), കാനഡ – 82,420 (6,245)