തിരുവനന്തപുരം: വീട്ടിനുള്ളിലും മാസ്ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയാറാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്കു കുറയ്ക്കാൻ സാധിക്കുന്നുണ്ടെങ്കിലും സന്പർക്കത്തിലൂടെയുള്ള രോഗവ്യാപനം അറുപതു ശതമാനത്തിന് മുകളിലാണിപ്പോൾ.
ഉറവിടമറിയാൻ കഴിയാത്ത രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. നിരവധി ജില്ലകളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാർഗങ്ങളിലേക്ക് പോയേ തീരൂ. ബ്രേക്ക് ദി ചെയിൻ ജീവിതരീതി സുപ്രധാനമാണ്.
ക്ലസ്റ്ററുകളിൽ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങൾ കണ്ടെത്തിയും വിപുലമായ തോതിൽ ടെസ്റ്റിംഗ് നടത്തിയും വ്യാപനം തടയാൻ നടത്തുന്ന ശ്രമങ്ങൾ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളിൽ വിജയിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.