ന്യൂയോര്‍ക്ക്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നതിനെ എതിർത്ത് ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് വന്‍ അപകടത്തിനു വഴിവയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദനം ഗബ്രിയേസസ് മുന്നറിയിപ്പ് നല്കി.
കൊറോണ വൈറസ് വ്യാപനം പൂര്‍ണമായും നിയന്ത്രിക്കാതെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും അങ്ങനെ വന്നാൽ അതൊരുപക്ഷേ കോവിഡിന്റെ രണ്ടാം വരവിന് കാരണമാകുമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ചൂണ്ടിക്കാട്ടി.
ഇത് കൂടുതല്‍ നാശത്തിലേക്ക് വഴിവച്ചേക്കും. ആഫ്രിക്കയില്‍ കോവിഡ് പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി വ്യക്തമാക്കി. ഇന്ത്യയില്‍ കോവിഡ് സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.