ന്യൂഡൽഹി: ആഗോള ജനതയെ ഭീതിയിലാഴ്ത്തി പടരുന്ന കൊറോണ ഇന്ത്യയിൽ വീണ്ടും റിപ്പോർട്ട് ചെയ്തു. രണ്ടു പേർക്കാണ് പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ഡൽഹി, തെലുങ്കാന എന്നിവിടങ്ങളിലാണ് കൊറോണ ബാധ റിപ്പോർട്ട് ചെയ്തത്.
ഡൽഹിയിൽ വൈറസ് ബാധിച്ചയാൾ ഇറ്റലിയിൽ പോയി തിരികെ എത്തിയ ആളാണെന്നും തെലുങ്കാനയിൽ വൈറസ് ബാധയേറ്റയാൾ ദുബായിൽ പോയി വന്നയാളാണെന്നും കേന്ദ്രം അറിയിച്ചു.