ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ആശങ്കാജനകമായി വർധിക്കുന്നു. കോവിഡ് ബാധിച്ചവരുടെ എണ്ണം രാജ്യത്ത് 12 ലക്ഷം കടന്നു. ഇന്നലെ ഇന്നലെ ഒറ്റദിനത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണു രോഗികളുടെ എണ്ണം. 45,720 കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്. മരണനിരക്കിലും വർധനയുണ്ടായി.
രാജ്യത്ത് ഇതുവരെ 12,38,635 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 7,82,606 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണവും അനുദിനം വർധിക്കുകയാണ്. 29,861 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്തെ തെക്കൻ സംസ്ഥാനങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം അതിതീവ്രമായിരിക്കുന്നത്. ആന്ധ്രപ്രദേശ്, തമിഴ്നാട്, കർണാടക, കേരളം സംസ്ഥാന ങ്ങളിൽ ഇന്നലെ ഒറ്റദിനത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണു രോഗികളുടെ എണ്ണം.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ രണ്ടാം ദിനവും തമിഴ്നാടിനെ ആന്ധ്രപ്രദേശ് മറികടന്നു. ഇന്നലെ മാത്രം ആന്ധ്രയിൽ 7,998 പേ ർക്കു കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച 6,045 പേർക്കായിരുന്നു രോഗം ബാധിച്ചത്.
ആകെ രോഗികൾ 72,711. ഇന്നലെ ആന്ധ്രയിൽ 61 പേർ മരിച്ചു. കിഴക്കൻ ഗോദാവരി ജില്ലയിലാണു അതിതീവ്ര രോഗവ്യാപനമുള്ളത്. ഇന്നലെ 1,391 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആകെ രോഗികൾ പതിനാ യിരം കടന്നു. ഗുണ്ടൂർ, അനന്തപുരമു, കർണൂൽ ജില്ലകളിലും അതീവ ഗുരുതര സാഹചര്യമാണ്.
തമിഴ്നാട്ടിൽ ഇന്നലെ 6,472 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 1,92,964. ഇന്നലെ 88 പേർ മരിച്ചു. ഇതിൽ മുപ്പതിൽ താഴെ പ്രാ യമുള്ള മൂന്നു പേരുണ്ട്. ചെന്നൈയിൽ ഇന്നലെ 1,336 പേർക്കാണു രോഗം ബാധിച്ചത്. ആകെ രോഗികൾ 90,900.
കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി അയ്യായിരം കടന്നു. ഇന്നലെ 5,030 പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികൾ 80,863. ഇന്നലെ 97 പേരാണു മരിച്ചത്.
ആകെ മരണം 1,616. ഇന്നലെ ബംഗളൂരുവിൽ മാത്രം 2,071 കോവിഡ് കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു. തെലുങ്കാനയിൽ ഇന്നലെ രണ്ടായിരത്തിലധികം പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം അന്പതിനായിരം കടന്നു.
അമേരിക്കയിൽ ഒറ്റദിവസം 61,000-ത്തോളം കോവിഡ് രോഗികൾ
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ് വ്യാപനം അതിരൂക്ഷം. വ്യാഴാഴ്ച 61,030 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 41,61,905 ആയി ഉയർന്നു.
വ്യാഴാഴ്ച 974 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ അമേരിക്കയിൽ കോവിഡ് മരണം 1,47,157 ആയി ഉയർന്നു. രാജ്യത്ത് 20,43,407 പേർ ഇപ്പോഴും ചികിത്സയിലാണ്.
അമേരിക്കയിൽ ന്യൂയോർക്ക് നഗരത്തിലാണ് കൂടുതൽ ആളുകൾ കോവിഡ് ബാധിച്ച് മരിച്ചത്. 32,654 പേരാണ് ഇവിടെ മാത്രം മരിച്ചത്. 4,37,503 പേർക്ക് ന്യൂയോർക്കിൽ കോവിഡ് സ്ഥിരീകരിച്ചു. ന്യൂജഴ്സി (15,808), മിഷിഗൻ (6,395), മാസച്യുസെറ്റ്സ് (8,468), ഇല്ലിനോയി (7,560), കണക്ടിക്കട്ട് (4,410), പെൻസിൽവാനിയ (7,164), കലിഫോർണിയ (8,158) സംസ്ഥാനങ്ങളിലും മരണം കൂടിവരികയാണ്.