കൊ​റോ​ണ​യും കൊ​രൗ​ണ​യും… ഒരു ഗ്രാമവും ഗ്രാമക്കാരെ പേടിക്കുന്ന മറ്റ് ജനങ്ങളും; കൊറോണക്കാലത്തെ ചില വാർത്തകൾ ഇങ്ങനെ….

സി​താ​പു​ർ: ഒ​രു പേ​രി​ൽ എ​ന്തി​രി​ക്കു​ന്നെ​ന്ന് ചോ​ദി​ക്കാ​മെ​ങ്കി​ലും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സി​താ​പു​രി​ലു​ള്ള ഒ​രു ഗ്രാ​മ​ത്തി​ന്‍റെ പേ​രു​ണ്ടാ​ക്കി​യ പൊ​ല്ലാ​പ്പ് ചി​ല്ല​റ​യ​ല്ല. ലോ​ക്ഡൗ​ൺ കാ​ല​ത്ത് അ​ത്യാ​വ​ശ്യ കാ​ര്യ​ത്തി​നു പോ​ലും പു​റ​ത്തു​പോ​കാ​നാ​വു​ന്നി​ല്ല.

ആ​ളു​ക​ളെ​ല്ലാം സം​ശ​യ​ത്തോ​ടെ നോ​ക്കു​ന്നു. ഗ്രാ​മ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞു​പോ​യാ​ൽ പി​ന്നെ ആ​ളു​ക​ളാ​രും അ​ടു​ത്തേ​യ്ക്കു​വ​രി​ല്ല- ഇ​ങ്ങ​നെ പോ​കു​ന്നു ഈ ​ഗ്രാ​മ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ.

അ​ങ്ങ​നെ​യെ​ങ്കി​ൽ എ​ന്താ​യി​രി​ക്കും ഈ ​ഗ്രാ​മ​ത്തി​ന്‍റെ പേ​ര്. ഗ്രാ​മ​വാ​സി​യാ​യ രാ​ജ​നോ​ട് ചോ​ദി​ച്ചാ​ൽ മ​ടി​ച്ചു​മ​ടി​ച്ച് ശ​ബ്ദം താ​ഴ്ത്തി അ​ദ്ദേ​ഹം പ​റ​യും കൊ​റൗ​ണ.

ലോ​ക​ത്തെ “ക്ഷ’ ​വ​രി​പ്പി​ച്ച കൊ​റോ​ണ​യോ​ടു​ള്ള സാ​മ്യ​മാ​ണ് കൊ​രൗ​ണ​ക്കാ​രു​ടേ​യും പ്ര​ശ്നം. ഗ്രാ​മ​ത്തി​ൽ ആ​ർ​ക്കും കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും പു​റ​ത്തു​ള്ള​വ​രെ​ല്ലാം ത​ങ്ങ​ളെ സം​ശ​യ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന് രാ​ജ​ൻ പ​റ​യു​ന്നു.

ഗ്രാ​മ​ത്തി​ൽ ആ​ളു​ക​ളെ​ല്ലാം ഭ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ആ​രും പു​റ​ത്തു​വ​രാ​ൻ ത​യാ​റ​ല്ല. ഞ​ങ്ങ​ൾ കൊ​രൗ​ണ​യി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്ന് ആ​ളു​ക​ളോ​ട് പ​റ​യു​മ്പോ​ൾ അ​വ​ർ ഞ​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്നു.

ഇ​ത് വൈ​റ​സ് ബാ​ധി​ച്ച ആ​ള​ല്ല. ഒ​രു ഗ്രാ​മ​മാ​ണെ​ന്ന് അ​വ​ർ​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല-​രാ​ജ​ൻ വേ​ദ​ന​യോ​ടെ വി​ശ​ദീ​ക​രി​ച്ചു.ഫോ​ൺ വി​ളി​ച്ചാ​ൽ​പോ​ലും കൊ​രൗ​ണ​യി​ൽ​നി​ന്നാ​ണെ​ന്നു പ​റ​യു​മ്പോ​ൾ ക​ട്ട് ചെ​യ്യു​ന്നു.

റോ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന പോ​ലീ​സു​കാ​രോ​ട് കൊ​രൗ​ണ​യി​ലേ​ക്കാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ അ​വ​രും സം​ശ​യ​ത്തോ​ടെ​യാ​ണ് നോ​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ന് ഇ​ത്ത​ര​മൊ​രു പേ​രു​ണ്ടാ​യ​ത് ത​ങ്ങ​ൾ എ​ന്ത് തെ​റ്റാ​ണ് ചെ​യ്ത​തെ​ന്നും രാ​ജ​ൻ ചോ​ദി​ക്കു​ന്നു.

Related posts

Leave a Comment