അ​നു​മ​തി​യു​ണ്ട്, പ​ണ​വും ത​രും..! പ​ക്ഷേ ഞ​ങ്ങ​ൾ പാ​ലം പ​ണി​യി​ല്ല; എം​ജി റോ​ഡ് വി​ക​സ​ന ച​ർ​ച്ച തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കും..!


സ്വ​ന്തം​ലേ​ഖ​ക​ൻ

തൃ​ശൂ​ർ: എം​ജി റോ​ഡി​ൽ കോ​ട്ട​പ്പു​റ​ത്ത് 25 മീ​റ്റ​ർ വീ​തി​യി​ൽ മേ​ൽ​പാ​ലം പു​തു​ക്കിപ്പണി​യാ​ൻ നാ​ലു വ​ർ​ഷം മു​ന്പ് റെ​യി​ൽ​വേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

പാ​ലം പ​ണി​യാ​നു​ള്ള തു​ക തൃ​ശൂ​രി​ലെ ഒ​രു വ്യ​വ​സാ​യി ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ഴും പാ​ല​വു​മി​ല്ല, എം​ജി റോ​ഡ് വി​ക​സ​ന​വു​മി​ല്ല.

നാ​ട്ടു​കാ​രെ പ​റ്റി​ക്കാ​ൻ വീ​ണ്ടും എം​ജി റോ​ഡ് വി​ക​സ​ന ച​ർ​ച്ച​ക​ൾ തു​ട​ങ്ങി​യി​രി​ക്ക​യാ​ണ്.

2017ലാ​ണു കോ​ട്ട​പ്പു​റ​ത്തു മേ​ൽ​പ്പാ​ലം പു​തു​ക്കി പ​ണി​യു​ന്ന​തി​നു​ള്ള അ​നു​മ​തി പ​ത്രം റെ​യി​ൽ​വേ അ​ന്ന​ത്തെ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ​ക്കു കൈ​മാ​റി​യ​ത്.

മേ​ൽ​പ്പാ​ലം പ​ണി​യു​ന്ന​തി​നു​ള്ള തു​ക കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​വ​യ്ക്ക​ണം. 18 കോ​ടി രൂ​പ​യാ​ണ് അ​ന്നു പാ​ലം പ​ണി​യാ​നു​ള്ള ചെ​ല​വാ​യി ക​ണ​ക്കാ​ക്കി​യി​രു​ന്ന​ത്.

നാ​ലു​വ​രി​പ്പാത​യു​ടെ വീ​തി​യി​ലാ​ണു പാ​ലം പ​ണി​യാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. 25 മീ​റ്റ​ർ വീ​തി​യും 30 മീ​റ്റ​ർ വീ​തി​യു​മാ​യി​രു​ന്നു. നില​ വി​ൽ പാ​ല​ത്തി​നു 13 മീ​റ്റ​റാ​ണു​ള്ള​ത്.

പാ​ലം പ​ണി​യാ​നു​ള്ള തു​ക വ്യ​വ​സാ​യി സി.​കെ. മേ​നോ​ൻ ന​ൽ​കാ​മെ​ന്നു കോ​ർ​പ​റേ​ഷ​ൻ മേ​യ​റോ​ട് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. പ​ക്ഷേ വാ​ഗ്ദാ​നം ല​ഭി​ച്ചി​ട്ടും കോ​ർ​പ​റേ​ഷ​ൻ അ​ന​ങ്ങി​യി​ല്ല.

ഇ​തോ​ടെ എം​ജി റോ​ഡ് വി​ക​സ​ന​ത്തി​നു പ​ണ​വും അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടും അ​തി​നൊ​ന്നും ശ്ര​മി​ക്കാ​തെ ഇ​പ്പോ​ഴും എം​ജി റോ​ഡ് വി​ക​സ​ന​മെ​ന്ന പേ​രി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്നു​വെ​ന്നു മാ​ത്രം.

അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ലാ​ണു വെ​ല്ലു​വി​ളി​യാ​യി മാ​റി​യ​ത്. ഇ​തി​നാ​യി ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും അ​തൊ​ക്കെ തു​ട​ങ്ങി​യി​ട​ത്തുത​ന്നെ നി​ന്നു.

അ​യ്യ​ന്തോ​ൾ ക​ള​ക്ട​റേ​റ്റി​ൽ നി​ന്നാ​രം​ഭി​ച്ച നാ​ലു​വ​രി​പ്പാ​ത ഇ​നി​യും പ​ടി​ഞ്ഞാ​റേ കോ​ട്ട ക​ട​ക്കാ​നാ​യി​ട്ടി​ല്ല. ഇച്ഛാശ​ക്തി​യി​ല്ലാ​ത്ത ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ നി​ല​പാ​ടാ​ണു റോ​ഡി​ന്‍റെ വീ​തി കൂ​ട്ട​ൽ വൈ​കാ​ൻ കാ​ര​ണം.

നാ​റ്റ്പാ​ക്കി​നെ കൊ​ണ്ടു​വ​ന്ന് പ​ഠ​നം ന​ട​ത്തി ന​ഗ​ര​ത്തി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കു​മെ​ന്ന് ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റി​ലും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ല​വി​ലു​ള്ള പ​രി​ഷ്കാ​ര​ങ്ങ​ൾപോ​ലും ന​ട​പ്പാ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

അ​നു​മ​തി​യും ല​ഭി​ച്ചു, പ​ണ​വും ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും പി​ന്നെ​ന്തു​കൊ​ണ്ട് കോ​ർ​പ​റേ​ഷ​ൻ അ​ന​ങ്ങി​യി​ല്ലെ​ന്ന ചോ​ദ്യ​ത്തി​ന് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു മ​റു​പ​ടി​യി​ല്ല.

റോ​ഡി​ന്‍റെ വീ​തി കൂ​ട്ടി​യി​ല്ലെ​ങ്കി​ലും പ​ണ​വും അ​നു​മ​തി​യും ല​ഭി​ച്ച മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​മെ​ങ്കി​ലും ന​ട​ത്താ​ൻ സാ​ധി​ച്ചി​രു​ന്നെ​ങ്കി​ൽ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​തക്കുരു​ക്കിനു പ​രി​ഹാ​ര​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ തു​ട​ക്കം കു​റി​ക്കാ​നെ​ങ്കി​ലും ക​ഴി​ഞ്ഞേ​നേ​യെ​ന്നാ​ണു വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment