നാ​ണ​ക്കേ​ട്! വാ​ക്കേ​റ്റ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ പോ​ലീ​സ് ഇ​ട​പെ​ട​ൽ; കോ​ർ‌​പ​റേ​ഷ​ൻ യോ​ഗം വീ​ണ്ടും സം​ഘ​ർ​ഷ​ഭ​രി​തം; വി​തു​ന്പ​ലോ​ടെ മേ​യ​ർ

ക​ണ്ണൂ​ർ: മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​നെ ചേം​ബ​റി​ൽ ക​യ​റി പ്ര​തി​പ​ക്ഷം ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭ​ര​ണ​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഇ​ന്ന​ലെ ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പോ​ർ​വി​ളി​ക​ൾ​ക്കും നാ​ട​കീ​യ​രം​ഗ​ങ്ങ​ൾ​ക്കും വേ​ദി​യൊ​രു​ക്കി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ച്ച കൗ​ൺ​സി​ൽ ഒ​ന്നാം അ​ജ​ൻ​ഡ​യാ​യു​ള്ള പ്ര​തി​ഷേ​ധ​പ്ര​മേ‍​യ​ത്തി​ന് പ്ര​തി​പ​ക്ഷ​വും ഭ​ര​ണ​പ​ക്ഷ​വും നി​ർ​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളാ​ണ് പോ​ർ​വി​ളി​ക​ളി​ലേ​ക്കു ന​യി​ച്ച​ത്.

വെ​ല്ലു​വി​ളി​ക​ളും അ​സ​ഭ്യ​വ​ർ​ഷ​വും കൂ​വ​ലു​ക​ളു​മാ​യി കൗ​ൺ​സി​ൽ​യോ​ഗം സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ​തോ​ടെ പോ​ലീ​സ് സം​ഘം ര​ണ്ടു​പ്രാ​വ​ശ്യം കൗ​ൺ​സി​ൽ ഹാ​ളി​ൽ പ്ര​വേ​ശി​ച്ചു.

ഒ​ടു​വി​ൽ, ഭ​ര​ണ​പ​ക്ഷ​ത്തി​ന്‍റെ ഭേ​ദ​ഗ​തി അം​ഗീ​ക​രി​ച്ചും പ്ര​തി​ക്ഷ​ത്തി​ന്‍റേ​ത് ത​ള്ളി​യും 24ന് ​എ​തി​രേ 26 ന് ​ശ​ബ്ദ​വോ​ട്ടോ​ടെ പ്ര​മേ​യം പാ​സാ​ക്കി​യ​പ്പോ​ൾ വൈ​കു​ന്നേ​രം 4.30. ഉ​ച്ച​ക​ഴി​ഞ്ഞ് ഭ​ക്ഷ​ണ​ത്തി​നു പി​രി​ഞ്ഞ 25 മി​നി​റ്റ് ഒ​ഴി​വാ​ക്കി​യാ​ൽ നാ​ല് മ​ണി​ക്കൂ​റോ​ളം കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​ൽ ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ​ത് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന രം​ഗ​ങ്ങ​ളാ​യി​രു​ന്നു.

ക​ഴി​ഞ്ഞ 19ന് ​മേ​യ​റെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര​ണ​ക​ക്ഷി​യി​ലെ ടി.​ഒ. മോ​ഹ​ന​നാ​ണ് പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തോ​ടെ ഗു​ണ്ടാ​ത്ത​ല​വ​ൻ ടി.​ഒ. മോ​ഹ​ന​ൻ രാ​ജി​വ​യ്ക്കു​ക എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി പ്ര​തി​പ​ക്ഷ ബ​ഹ​ളം തു​ട​ങ്ങി.

പ്ര​തി​പ​ക്ഷം സീ​റ്റി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റ് പ്ല​ക്കാ​ർ​ഡ് ഉ​യ​ർ​ത്തി​യ​തോ​ടെ യോ​ഗം ശ​ബ്‌​ദ​മു​ഖ​രി​ത​മാ​യി. ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കേ​ണ്ടി​വ​രു​മെ​ന്ന് മേ​യ​ർ റൂ​ളിം​ഗ് ന​ൽ​കി​യ​തോ​ടെ താ​ത്കാ​ലി​ക​മാ​യി ബ​ഹ​ളം ശ​മി​ച്ചു.

മേ​യ​റെ പ്ര​തി​പ​ക്ഷം മ​ർ​ദി​ച്ച സം​ഭ​വം ടി.​ഒ.​മോ​ഹ​ന​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​വ​രി​ച്ചു. തെ​റ്റു​തി​രു​ത്താ​ൻ പ്ര​തി​പ​ക്ഷം ത​യാ​റാ​ക​ണ​മെ​ന്ന് പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി​യ മു​സ്‌‌​ലിം ലീ​ഗി​ലെ ടി. ​സ​മീ​റും പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് എ​ൻ. ബാ​ല​കൃ​ഷ്ണ​ന്‍റേ​താ​യി​രു​ന്നു അ​ടു​ത്ത ഊ​ഴം. മു​ൻ മേ​യ​റ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ മ​ർ​ദി​ച്ച യു​ഡി​എ​ഫ് ന​ട​പ​ടി സം​ബ​ന്ധി​ച്ച പ്ര​തി​ഷേ​ധ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​ന്‍റെ ഭേ​ദ​ഗ​തി. പ്ര​മേ​യം വോ​ട്ടി​നി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും മു​ൻ മേ​യ​റ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ യു​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ മ​ർ​ദി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ കു​റ്റ​ക്കാ​ര​നാ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തെ വെ​ള്ളോ​റ രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം. അ​തു​കൊ​ണ്ടാ​ണ് ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ കി​ട​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​സ​ഹി​ഷ്ണു​ത മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ് പ​റ​ഞ്ഞ​തോ​ടെ വീ​ണ്ടും ബ​ഹ​ള​മാ​യി. ഒ​ച്ച​വ​ച്ചാ​ൽ ഭ​യ​പ്പെ​ട്ട് നി​ങ്ങ​ളു​ടെ മു​ന്നി​ൽ ഓ​ച്ഛാ​നി​ച്ചു നി​ൽ​ക്കാ​ൻ ഞ​ങ്ങ​ളെ കി​ട്ടി​ല്ലെ​ന്ന് രാ​ഗേ​ഷ് തു​റ​ന്ന​ടി​ച്ച​തോ​ടെ തെ​റി​വി​ളി​ക​ളും വെ​ല്ലു​വി​ളി​ക​ളു​മാ​യി അ​ന്ത​രീ​ക്ഷം ക​ന​ത്തു.

ഇ​തി​നി​ടെ ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ ടി. ​ബാ​വി​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പോ​ലീ​സ് സം​ഘം യോ​ഗ​ഹാ​ളി​നു​മു​ന്നി​ൽ നി​ല​യു​റ​പ്പി​ച്ചു.

ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ വെ​ല്ലു​വി​ളി​ക​ളും ബ​ഹ​ള​വും തു​ട​ർ​ന്ന​തോ​ടെ മേ​യ​ർ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​ക​യാ​ണെ​ന്നും വോ​ട്ടെ​ടു​പ്പ് ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ത്തു​മെ​ന്നും പ​റ​ഞ്ഞ് കൗ​ൺ​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മേ​യ​ർ പ​റ​ഞ്ഞ​തി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്നു പ​റ​ഞ്ഞ് പ്ര​തി​പ​ക്ഷം മേ​യ​റു​ടെ ഡ​യ​സി​ലേ​ക്ക് പാ​ഞ്ഞ​ടു​ത്തു. ഇ​തോ​ടെ ഹാ​ളി​നു പു​റ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് അ​ക​ത്ത് പ്ര​വേ​ശി​ച്ചു.

ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ നേ​രി​ട്ട് പോ​ർ​വി​ളി തു​ട​ർ​ന്ന​തോ​ടെ മേ​യ​ർ ചേം​ബ​റി​ലേ​ക്കു പോ​യി. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷം കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യെ വ​ള​ഞ്ഞു. ച​ട്ട​പ്ര​കാ​രം വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​തെ എ​ങ്ങ​നെ യോ​ഗം നി​ർ​ത്തി​യ​തെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ചോ​ദ്യം.

എ​ന്നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​ത വ​രു​ത്തി​യ​ശേ​ഷം താ​ത്കാ​ലി​ക​മാ​യി ത​ർ​ക്കം അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക്ലൈ​മാ​ക്സി​ൽ ഡ​പ്യൂ​ട്ടി മേ​യ​ർ

ഉ​ച്ച​ക​ഴി​ഞ്ഞ് 3.40 ഓ​ടെ കൗ​ൺ​സി​ൽ പു​ന​രാ​രം​ഭി​ച്ചു. ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ.​രാ​ഗേ​ഷ് പ്ര​മേ​യ​ത്തി​ൽ വേ​റൊ​രു ഭേ​ദ​ഗ​തി നി​ർ​ദേ​ശി​ച്ചു. മേ​യ​റെ ആ​ക്ര​മി​ച്ച പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​പ്ര​മോ​ദ്, തൈ​ക്ക​ണ്ടി മു​ര​ളീ​ധ​ര​ൻ, എ​ൻ. രാ​ജീ​വ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ​ക്കൂ​ടി പ്ര​മേ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

ഇ​ത് അം​ഗീ​ക​രി​ച്ച മേ​യ​ർ അ​വ​രു​ടെ പേ​രു​ക​ൾ​ക്കൂ​ടി പ്ര​തി​ഷേ​ധ പ്ര​മേ​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ അ​നു​മ​തി ന​ൽ​കി.

പ്ര​സം​ഗ​ത്തി​നു​ശേ​ഷം വോ​ട്ടെ​ടു​പ്പി​നാ​യി മേ​യ​ർ ചേം​ബ​റി​ലേ​ക്കു പോ​യി. തു​ട​ർ​ന്ന് ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ഗേ​ഷ് മേ​യ​റു​ടെ ഗൗ​ൺ ധ​രി​ച്ചു​വ​രു​ന്ന കാ​ഴ്ച​യാ​ണു അം​ഗ​ങ്ങ​ൾ ക​ണ്ട​ത്.

ഡ​പ്യൂ​ട്ടി മേ​യ​റെ ക​ണ്ട​തോ​ടെ പ്ര​തി​പ​ക്ഷം കൂ​വി​വി​ളി​ച്ചു. സീ​റ്റി​ൽ​നി​ന്ന് അം​ഗ​ങ്ങ​ൾ ഡ​യ​സി​ലേ​ക്ക് പാ​ഞ്ഞ​ടു​ത്തു. സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്ത​തോ​ടെ പോ​ലീ​സ് വീ​ണ്ടും യോ​ഗ​ഹാ​ളി​ലേ​ക്കെ​ത്തി.

പ്ര​തി​പ​ക്ഷ-​ഭ​ര​ണ​പ​ക്ഷ ബ​ഹ​ളം ഉ​ച്ച​സ്ഥാ​യി​യി​ലാ​യ​തോ​ടെ ഡ​പ്യൂ​ട്ടി മേ​യ​ർ പ​റ​യു​ന്ന​തൊ​ന്നും കേ​ൾ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് യോ​ഗം അ​വ​സാ​നി​ച്ച​താ​യി ഡ​പ്യൂ​ട്ടി മേ​യ​ർ പ​റ​ഞ്ഞു.

തു​ട​ർ​ന്നു ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഭ​ര​ണ​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ഭേ​ദ​ഗ​തി​ക​ളോ​ടെ ശ​ബ്ദ​വോ​ട്ടി​ൽ പാ​സാ​ക്കി​യ​താ​യി ഡ​പ്യൂ​ട്ടി മേ​യ​ർ അ​റി​യി​ച്ച​ത്.

മേ​യ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യോ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തെ​യോ വ​രു​ന്പോ​ൾ ആ​ർ​ട്ടി​ക്കി​ൾ 39 പ്ര​കാ​രം ഡ​പ്യൂ​ട്ടി മേ​യ​ർ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​നി​ൽ 174/2020 ന​ന്പ​ർ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ മേ​യ​റെ ആ​ക്ര​മി​ച്ച​തി​ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​രാ​യ തൈ​ക്ക​ണ്ടി മു​ര​ളീ​ധ​ര​ൻ, കെ. ​പ്ര​മോ​ദ്, രാ​ജീ​വ​ൻ എ​ന്നി​വ​ർ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കു​ക​യി​ല്ല.

മേ​യ​ർ​ക്കും വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ​യാ​ണ് 24നെ​തി​രേ 26 ശ​ബ്‌​ദ​വോ​ട്ടോ​ടെ പ്ര​മേ​യം പാ​സാ​യ​തെ​ന്നും നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഡ​പ്യൂ​ട്ടി മേ​യ​ർ പ​റ​ഞ്ഞു. മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​നും ടി.​ഒ. മോ​ഹ​ന​നും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വി​തു​ന്പ​ലോ​ടെ മേ​യ​ർ

ക​ഴി​ഞ്ഞ 19ന് ​കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന് ത​നി​ക്കു നേ​രി​ടേ​ണ്ടി​വ​ന്ന പ്ര​തി​പ​ക്ഷ മ​ർ​ദ​ന​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​നി​ടെ മേ​യ​ർ വി​തു​ന്പി. ഇ​തി​നി​ടെ പ്ര​തി​പ​ക്ഷം ഓ​സ്ക​ർ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന അ​ഭി​ന​യ​മെ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​രു​ടെ സ​മ​രം തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ്ര​തി​പ​ക്ഷം ചേം​ബ​റി​ൽ ക​യ​റി ച​വി​ട്ടു​ക​യും നെ​ഞ്ച​ത്ത് കു​ത്തു​ക​യും ചെ​യ്ത​താ​യി മേ​യ​ർ പ​റ​ഞ്ഞു.

ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഐ​സി​യു​വി​ൽ ചി​കി​ത്സ തേ​ടി​യ​തി​ന്‍റെ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ങ്ങ​ൾ​ക്ക് പ​രി​ശോ​ധി​ക്കാ​മെ​ന്നും തു​ട​ർ​ചി​കി​ത്സ​യ്ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​ൻ ഡോ​ക്‌​ട​ർ നി​ർ​ദേ​ശി​ച്ച​താ​യും മേ​യ​ർ സു​മ ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഞാ​ൻ പ​റ​ഞ്ഞ​ത് നൂ​റു​ശ​ത​മാ​നം ശ​രി​യാ​ണെ​ന്നും തെ​റ്റാ​ണെ​ന്ന് ആ​രെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ നു​ണ​പ​രി​ശോ​ധ​യ്ക്ക് ത​യാ​റാ​ണെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.

മാ​ത്ര​മ​ല്ല മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്കും ത​യാ​റാ​ണ്. 13 ഡോ​ക്‌​ട​ർ​മാ​ർ പ​രി​ശോ​ധി​ച്ചു. ഇ​പ്പോ​ൾ കൂ​ടു​ത​ൽ ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നും സി​പി​എ​മ്മി​ലെ കെ. ​പ്ര​മോ​ദാ​ണ് നെ​ഞ്ച​ത്ത് കു​ത്തി​യ​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

ച​ട്ട​ലം​ഘ​നം: പ്ര​തി​പ​ക്ഷം

പ്ര​മേ​യ​ത്തി​ൻ​മേ​ൽ ച​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​തെ ഭ​ര​ണ​പ​ക്ഷം ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​താ​യി പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

മേ​യ​ർ ക​ര​ഞ്ഞ് അ​ഭി​ന​യി​ക്കു​ക​യാ​ണ്. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ കൈ​യേ​റ്റം​ചെ​യ്ത ഡ​പ്യൂ​ട്ടി മേ​യ​റു​ടെ​യും ടി.​ഒ. മോ​ഹ​ന​ന്‍റെ​യും പേ​രി​ൽ ന​ട​പ​ടി​യെ​ടു​ക്ക​ണം.

മേ​യ​ർ ക​ഥ പ​റ​യു​ക​യ​ല്ല, പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വെ​ള്ളോ​റ രാ​ജ​ൻ, മു​ൻ മേ​യ​ർ ഇ.​പി. ല​ത എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment