വൈപ്പിന്‍: കടല്‍ക്ഷോഭത്തില്‍പെട്ട് രണ്ട് എന്‍ജിനുകളും തകരാറിലായി ആഴക്കടലില്‍ ഒഴുകി നടന്ന മത്സ്യബന്ധന വള്ളത്തെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യ തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു.
കഴിഞ്ഞമാസം 30ന് പൊന്നാനിയില്‍നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട റാഷിദാ മോള് എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്.
പൊന്നാനി വള്ളുവന്പറമ്പില് പടിഞ്ഞാറേക്കര ബാലന് – 60, താനൂര്‍ സ്വദേശികളായ ഇല്ലത്തുപറമ്പില്‍ മുഹമ്മദ് ഫബിന്‍ ഷാഫി – 38, കുറ്റിയാം മാടത്ത് ഹസീന്കോയ – 45, ചെറിയകത്ത് അബ്ദുള്‍ റസാക്ക് – 42, ഇല്ലത്തുപറമ്പില്‍ അബ്ദുള്ള – 58 എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
ചൊവ്വാഴ്ച രാവിലെ കൊച്ചിക്ക് പടിഞ്ഞാറ് 26 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടന്നിരുന്ന വള്ളത്തെ കോസ്റ്റ് ഗാര്‍ഡിന്റെ അര്‍നേഷ് എന്ന കപ്പലാണ് കണ്ടെത്തിയത്.
തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. വൈകുന്നേരം കൊച്ചിയിലെത്തിച്ച മത്സ്യത്തൊഴിലാളികളെ പിന്നീട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ , അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനീഷ്, മറൈന്‍ സബ് ഇന്‍സ്പെക്ടര്‍ വി. ജയേഷ് എന്നിവര്‍ക്ക് കൈമാറി.
വൈദ്യസഹായവും മറ്റും നല്കി എല്ലാവരെയും ഫിഷറീസ് സ്റ്റേഷനിലെത്തിച്ചു. ഇന്ന് ഇവരെ നാട്ടില്‍ കൊണ്ട് ചെന്നാക്കും.