കോഴിക്കോട്: വടകരയില സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി നസീറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നസീറിനെ കായ്യത്ത് റോഡിൽ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തായത്.
നസീറിനെ ബൈക്ക് ഇടിപ്പിച്ച ശേഷമാണ് ആക്രമണം നടന്നത്. ആയുധങ്ങളുമായെത്തിയ സംഘത്തെ കണ്ടയുടെ നസീർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും എന്നാൽ പിന്തുടർന്ന് വെട്ടിവീഴ്ത്തുകയുമായിരുന്നു.
കഴിഞ്ഞ മാസം 18-ാം തീയതി രാത്രിയാണ് നസീർ ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊളശേരി സ്വദേശി റോഷൻ, വേറ്റുമ്മൽ സ്വദേശി ശ്രീജൻ, കതിരൂര്‍ സ്വദേശി അശ്വന്ത് എന്നിവർ പിടിയിലായിരുന്നു.