തലശേരി: തലശേരി നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി സി.ഒ.ടി നസീർ രംഗത്ത്. സിപിഎം നേതാവും മുൻ നഗരസഭ കൗൺസിലറുമായ സി.ഒ.ടി. നസീറിന്റെ പ്രചാരണ ബോർഡുകൾ മണ്ഡലത്തിലുടെനീളം സ്ഥാപിച്ചു കഴിഞ്ഞു കഴിഞ്ഞു.
ദില്ലിയിൽ കർഷക സമരത്തിൽ പങ്കെടുത്ത ജനങ്ങളുടെ വിപ്ലവ നായൻ സി.ഒ.ടി. നസീറിന് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള പ്രചാരണ ബോർഡുകളാണ് ആദ്യം മണ്ഡലത്തിൽ ഉയർന്നത്.
പിന്നീട് കളർഫുൾ തലശേരി ……ഹാപ്പി തലശേരി …. എന്ന മുദ്രാവക്യം ഉയർത്തി കൊണ്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.ഒ.ടി നസീറിനെ വിജയിപ്പിക്കണമെന്ന അഭ്യർഥന അടങ്ങിയ പോസ്റ്ററുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോൾ പതിച്ചിട്ടുള്ളത്.
അംഗത്വം പുതുക്കുന്നതിന് മതം ചോദിച്ചതിൽ പ്രതിഷേധിച്ച് സിപിഎം വിട്ട നസീറിനു നേരെ നഗര മധ്യത്തിൽ വെച്ച് വധശ്രമം നടന്നിരുന്നു. തന്നെ വധിക്കാൻ ശ്രമിച്ചതിനു പിന്നിൽ എ.എൻ ഷംസീർ എം എൽ എ യാണെന്ന് നസീർ ആരോപിക്കുകയും അന്വേഷണ സംഘത്തിന് മൊഴി നൽകുകയും ചെയ്തിരുന്നു.
ഈ കേസിൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നസീർ.