തലശേരി: സി.ഒ.ടി നസീർ വധശ്രമക്കേസിൽ ഗൂഢാലോചന നടന്ന ഇന്നോവ കാറ് ഹാജരാക്കാൻ ഉടമയ്ക്ക് പോലീസ് നോട്ടീസ് നൽകും.എറണാകുളം രജിസ്ട്രേഷനിലുള്ള കാറ് പ്രമുഖ സിപിഎം നേതാവിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
ഈ കാറിൽ വച്ചാണ് പൊട്യൻ സന്തോഷും രാകേഷും ഗൂഢാലോചന നടത്തിയതെന്നാണ് പോലീസ് പറയുന്നത്.സംഭവത്തിൽ എം എൽ എയെ ചോദ്യം ചെയ്യാൻ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും കേസുമായി എം എൽ എ യെ ബന്ധപ്പെടുത്തുന്ന തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.