തലശേരി: സി.ഒ.ടി. നസീർ വധശ്രമക്കേസിൽ എ.എൻ. ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചു. കേസിൽ അറസ്റ്റിലായവരുടെ മൊഴി രേഖപ്പെടുത്തലും തെളിവെടുപ്പും പൂർത്തിയായതിനെ തുടർന്നാണ് നടപടി.
കേസിൽ എ.എൻ. ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവർ രാജേഷിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി കൂടിയാണ് രാജേഷ്. ഇതേതുടർന്ന് കേസിൽ ഷംസീർ എംഎൽഎയ്ക്ക് പങ്കുണ്ടെന്ന ആരോപണം ശക്തമായിരുന്നു.
കഴിഞ്ഞ മേയ് 18-ന് രാത്രിയിലാണു തലശേരി കായ്യത്ത് റോഡിൽവച്ചു നസീർ ആക്രമിക്കപ്പട്ടത്. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ആയുധങ്ങളുമായി ബൈക്കിലെത്തിയ മൂന്നംഗസംഘം നസീറിനെ ആക്രമിക്കുകയായിരുന്നു.