തിരുവനന്തപുരം: സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ കണ്ണൂർ എസ്പിയുമായി സംസാരിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
കേസിന്റെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഉദ്യോഗസ്ഥർ തുടരുന്നതിൽ തെറ്റില്ലെന്നും ഡിജിപി വ്യക്തമാക്കി. കുറ്റപത്രം നൽകുന്നതുവരെ അന്വേഷണ ഉദ്യോഗസ്ഥർ തുടരുമെന്ന് കണ്ണൂർ എസ്പിയും വ്യക്തമാക്കിയിട്ടുണ്ട്.
നസീറിനെതിരായ വധശ്രമക്കേസ് അന്വേഷിക്കുന്ന തലശേരി സിഐയും എസ്ഐയും ഇന്ന് ചുമതല ഒഴിയുമെന്നാണ് നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥരുടെ മാറ്റമെന്നായിരുന്നു ആരോപണം.