മുങ്ങിക്കപ്പലിൽ മയക്കുമരുന്ന് കടത്തുവാൻ ശ്രമിച്ചവരെ കോസ്റ്റ്ഗാർഡ് സാഹസികമായി പിടികൂടുന്നതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അമേരിക്കയിലാണ് സംഭവം. പസഫിക് സമുദ്രത്തിലെ അന്താരാഷ്ട്ര അതിർത്തിയിൽ വച്ചാണ് മുങ്ങിക്കപ്പലിൽ മയക്കു മരുന്ന് കടത്താൻ ശ്രമിച്ച മാഫിയയെ അമേരിക്കൻ കോസ്റ്റ് ഗാർഡ് പിടികൂടിയത്.
കടലിൽ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് മുങ്ങിക്കപ്പൽ കോസ്റ്റ്ഗാർഡിന്റെ ശ്രദ്ധയിൽപ്പെടുന്നത്. മുങ്ങിക്കപ്പലിന്റെ പിന്നാലെ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ ബോട്ടിൽ പാഞ്ഞെങ്കിലും അവർ മുങ്ങിക്കപ്പൽ അതിവേഗം പായിച്ചു.
ഏറെ ദൂരം പിറകെ പോയി കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ മുങ്ങിക്കപ്പലിന്റെ മുകളിലേക്ക് സാഹസികമായി എടുത്ത് ചാടി കുറ്റവാളികളെ പിടികൂടുകയായിരുന്നു. ഏകദേശം 17,000 പൗണ്ട് കൊക്കൈയ്നാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 1590 കോടിയലധികം വില വരും.