ലക്ഷണങ്ങൾ സേർച്ച് ചെയ്ത് ഓൺലൈനിൽ രോഗം നിർണയിച്ച്, ഓൺലൈനിൽതന്നെ മരുന്നും വാങ്ങിക്കഴിച്ച് സ്വയംചികിത്സകരാകുന്നവരും കുറവല്ലെന്നറിയാമല്ലോ? വാട്സ്ആപ്പ് വൈദ്യം പരീക്ഷിച്ച് രോഗചികിത്സയെ വിലയിരുത്തുന്നവരും അനാവശ്യ ചികിത്സയുടെ പുറകേപോകുന്നവരുമുണ്ട്.
രോഗിക്കുള്ള ലക്ഷണങ്ങൾ ഏത് രോഗത്തിന്റെ സാന്നിധ്യവുമായാണ് ബന്ധപ്പെടുത്തേണ്ടതെന്ന് തീരുമാനിക്കാൻ വിദഗ്ധനായ ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ.
അല്ലെങ്കിൽ ചുമയ്ക്കുള്ള കാരണമന്വേഷിക്കാതെ മരുന്ന് കഴിച്ചാൽ ചുമ വർധിക്കാനും, ഒരുപക്ഷേ പ്രമേഹം കാരണമുണ്ടായ ചുമയായിരുന്നു അതെങ്കിൽ, അത് മനസിലാക്കാതെ ഉപയോഗിച്ച മരുന്നു കാരണം പ്രമേഹം വർധിക്കുവാനും ഇടയാക്കും.
പനിക്കു ‘പനിഗുളിക’ മതിയോ?
ജലദോഷം, പനി, ശരീരവേദന, തലവേദന തുടങ്ങിയ പല ലക്ഷണങ്ങളും ജലദോഷപ്പനി, പകർച്ചപ്പനി, ഡെങ്കിപ്പനി, കൊറോണ തുടങ്ങിയവയിൽ ഏത് വേണമെങ്കിലും ആകാമല്ലോ?പനിയുടെ പുറകേ മാത്രം അന്വേഷണം വ്യാപിപ്പിക്കുന്നവർ ജലദോഷത്തിനാണോകോവിഡിനാണോ ചികിത്സിക്കേണ്ടതെന്ന് സംശയത്തിലാകും.
അത്രമാത്രം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങൾ വളരെ നിസാരമായിട്ടാണ് പലരും മനസിലാക്കുകയും ചികിത്സയിലേക്കു പോകുകയും ചെയ്യുന്നത്. അതുകൊണ്ട്തന്നെയാണ് “പനിയ്ക്ക്
പനിഗുളിക”എന്ന രീതി ശരിയല്ലെന്ന് മനസിലാക്കണമെന്ന് ആവർത്തിച്ചു പറയേണ്ടിവരുന്നത്.ഇവയിൽ ഏത് പനിയായാലും പനിഗുളിക കഴിച്ചാൽ സ്വാഭാവികമായും പനി ഒന്ന് ശമിച്ചെന്നിരിക്കും. എന്നാൽ രോഗം ശമിക്കണമെന്നില്ല.
അതുപോലെ പ്രമേഹവും പ്രഷറും ഉണ്ടെന്ന് മനസിലാക്കുന്നവർ മരുന്നു കഴിച്ച് അവ കുറഞ്ഞുവരുമ്പോൾ നോർമൽ റീഡിംഗ് കണ്ടതുകാരണം മരുന്ന് നിർത്താറുണ്ട്.
നേരത്തെ മരുന്ന് കഴിച്ചത്കൊണ്ടാണ് നോർമൽ ആയതെന്ന് അത്തരക്കാർ മനസിലാക്കുക. ഡോക്ടർ നിർദേശിക്കുന്ന ഇടവേളയിൽതന്നെ വീണ്ടും പരിശോധന നടത്തി രോഗത്തിന്റെ സ്ഥിതി വിലയിരുത്തുക.
പെട്ടെന്ന് രോഗം കുറയ്ക്കുന്നതിനായി മരുന്നിനെ ആശ്രയിക്കേണ്ടിവന്നാലും എത്രയും വേഗം ഭക്ഷണം, വ്യായാമം, കൃത്യനിഷ്ഠ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി മരുന്നിന്റെഉപയോഗം കുറയ്ക്കാൻകൂടി ശ്രമിക്കണം.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ – 9447963481