കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത മകന് സ്പോര്‍ട്സ് ബൈക്ക് ഓടിച്ച സംഭവത്തില്‍ ഉത്തരവാദിയായ അമ്മയെ ഒരുദിവസം തടവിനും 25000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു.
കുണ്ടംകുഴി വേളാഴി സ്വദേശിനിയായ യുവതിയെയാണ് കാസര്‍ഗോഡ് ജുഡീഷല്‍ ഒന്നാം ക്ലാസ് കോടതി ശിക്ഷിച്ചത്.
കുട്ടിക്ക് 1000 രൂപ പിഴയും വിധിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 17നാണ് സ്പോര്‍ട്സ് ബൈക്ക് ഓടിച്ചുവന്ന വിദ്യാര്‍ഥിയെ അന്നത്തെ ബേഡകം സിഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പരിശോധനയില്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അമ്മയുടെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കണ്ടെത്തി.
തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വാഹനം ഓടിക്കാന്‍ നല്‍കിയതിന് അമ്മയ്ക്കെതിരേയും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്.
കോടതി പിരിയുന്നതുവരെയുള്ള സമയമാണ് യുവതിക്ക് തടവുശിക്ഷ നല്‍കിയത്.