വൈകല്യങ്ങളെ അനുഗ്രഹമായി കണക്കാക്കി ജീവിക്കുന്നവര്‍ ലോകത്ത് ധാരാളമുണ്ട്. ചെറിയ കുറ്റങ്ങളും കുറവുകളും ജീവിതത്തില്‍ ഉണ്ടകുമ്പോള്‍ നിരാശയിലേയ്ക്ക് വീണ് പോകുന്നവരും ഉണ്ട്. അത്തരക്കാര്‍ക്ക് മാതൃകയും പ്രചോദനവുമാകുകയാണ് പാക്കിസ്ഥാന്‍ സ്വദേശികളായ ഈ ദമ്പതികള്‍. ഉയരക്കുറവിനെ ഒരു പ്രശ്‌നമായി കാണാതെ ആത്മാഭിമാനത്തോടെ ജീവിക്കുന്നവരാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഈ ദമ്പതികള്‍. കാബില്‍ എന്ന സിനിമയിലെ ഹൃത്വിക് യാമി ജോഡികളെപ്പോലെ ജീവിക്കുന്ന യഥാര്‍ത്ഥ ‘കാബില്‍ കപ്പിള്‍’.
ഉയരമില്ലാതിരുന്നതിനാല്‍ വിവാഹത്തേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല ഇരുവരും. ഭര്‍ത്താവിന്റെ സഹോദരിയാണ് യുവതിയെ കണ്ടപ്പോള്‍ ആദ്യമായി വിവാഹം ആലോചിച്ചത്. പിന്നീട് ബന്ധുക്കള്‍ തമ്മില്‍ പരസ്പരം സംസാരിച്ചു. വധൂവരന്മാര്‍ക്ക് ഇഷ്ടമായതോടെ വിവാഹം നടന്നു. രണ്ടുപേരും പരസ്പരം ബഹുമാനിച്ചും സ്‌നേഹിച്ചും ദൈവം നല്‍കിയ മനോഹര ജീവിതം ആസ്വദിച്ചുതുടങ്ങി.
പലരും തങ്ങളുടെ പൊക്കക്കുറവിനെ പരിഹസിക്കാറുണ്ട്, എന്നാല്‍ ഇതൊന്നും തങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ത്തിട്ടില്ലെന്ന് ദമ്പതികള്‍ പറയുന്നു. വിദ്യാസമ്പന്നരായ ഇരുവര്‍ക്കും അന്തസ്സുള്ള ജോലിയുണ്ട്. അതുപോലെ ജീവിതത്തിനു പൂര്‍ണ്ണത നല്‍കാന്‍ മിടുക്കനായ ഒരു മകനും. ഇതില്‍ക്കൂടുതല്‍ ഏതാണ് ഒരാള്‍ക്ക് വേണ്ടതെന്ന് ഇവര്‍ ചോദിക്കുന്നു. ദമ്പതികള്‍ തങ്ങളുടെ ജീവിതത്തേക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്.