സഹാറ മരുഭൂമിയിൽ അഞ്ച് വയസുള്ള മകനെ ബലിയർപ്പിക്കാൻ ഒരുങ്ങിയ ദമ്പതികൾ പോലീസ് പിടിയിൽ. സ്പെയിനിലാണ് സംഭവം.
ഡിസംബറിൽ കുട്ടിയെ ബലിയർപ്പിക്കാൻ ദമ്പതികൾ പദ്ധതിയിട്ടിരുന്നു. കുട്ടിയുടെ ശരീരത്തിൽ ബാധ കേറിയിട്ടുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ തീരുമാനം.
മൊറോക്കൻ നഗരമായ ടാംഗിയേഴ്സിലേക്ക് പോകാനുള്ള പദ്ധതിയിലായിരുന്നു ദമ്പതികൾ. ഇതിനിടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ മാതാപിതാക്കൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെയും റിമാൻഡ് ചെയ്തു. നിലവിൽ കുട്ടിയെ സ്പെയിനിലെ കുട്ടികൾക്കുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിയെന്നും പോലീസ് വ്യക്തമാക്കി.