കൊല്ലം: ആൺസുഹൃത്തിനൊപ്പം മകൾ പോയതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. കൊല്ലം പാവുമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണപിള്ളയും ഭാര്യ ബിന്ദുവുമാണ് മരിച്ചത്. മകളെ മൃതദേഹം കാണിക്കെതുതെന്ന് ആത്മഹത്യാ കുറിപ്പിൽ ഇവർ എഴുതിയിരുന്നു.
കഴിഞ്ഞ ദിവസമാണ് മകൾ വീടുവിട്ട് പോയത്. സംഭവത്തിൽ മാതാപിതാക്കൾ കടുത്ത മനോവിഷമത്തിലായിരുന്നു. തുടർന്ന് ഇരുവരും ഉറക്കഗുളിക കഴിച്ച് ആത്യമഹത്യയ്ക്ക് ശ്രമിച്ചു. ബിന്ദു ഉടൻ തന്നെ മരിച്ചു.
ഉണ്ണിക്കൃഷ്ണപിള്ളയെ അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങി.
എയർഫോഴ്സ് ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണപിള്ള നാട്ടിൽ അവധിക്ക് എത്തിയതായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മകൾ ആൺസുഹൃത്തിനൊപ്പം പോകുന്നത്. മകളുടെ ഈ ബന്ധത്തെ ഇവർ എതിർത്തിരുന്നു.