ഭ​ർ​ത്താ​വി​ന്‍റെ കാ​റി​ന്‍റെ ഗ്ലാ​സ് ഭാ​ര്യ ത​ല്ലി​ത്ത​ക​ർ​ത്തു; വീ​ഡി​യോ വൈ​റ​ലാ​യ​തോടെ വി​മ​ർ​ശ​ന​വു​മാ​യി ആ​ളു​ക​ൾ; സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​യ​പ്പോൾ ചേ​ർ​ത്തു പി​ടി​ച്ച് സൈ​ബ​റി​ടം

ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്ത്രീ ​ഒ​രു കാ​റി​ന്‍റെ മു​ന്‍ വ​ശ​ത്തെ ഗ്ലാ​സ് ത​ല്ലി​ത​ക​ർ​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഒ​രു ബാ​റ്റ് കൊ​ണ്ട് കാ​റി​ന്‍റെ ഗ്ലാ​സ് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് യു​വ​തി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ കാ​ര്യ​മ​റി​യാ​തെ ഇ​വ​രെ കു​റ്റ​പ്പെ​ടു​ത്തി​യ ആ​ളു​ക​ൾ ത​ന്നെ സം​ഭ​വ​ത്തി​ന്‍റെ സ​ത്യാ​വ​സ്ഥ അ​റി​ഞ്ഞ​പ്പോ​ള്‍ യു​വ​തി​ക്കൊ​പ്പം നി​ന്നു.

ത​ന്‍റെ ഭ​ർ​ത്താ​വ് മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്കൊ​പ്പം കാ​റി​ൽ അ​സ​മ​യ​ത്ത് യാ​ത്ര ചെ​യ്യു​ന്ന​ത് അ​റി​ഞ്ഞ് എ​ത്തി​യ​താ​ണ് യു​വ​തി. ഇ​രു​വ​രേ​യും ഒ​ന്നി​ച്ച് ക​ണ്ട​തോ​ടെ മ​നോ​നി​ല തെ​റ്റി​യ യു​വ​തി കാ​റി​ന്‍റെ ചി​ല്ല് ത​ല്ലി​ത്ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ യു​വ​തി​യു​ടെ ഈ ​പ്ര​വ​ർ​ത്തി ക​ണ്ട് ഭ​ര്‍​ത്താ​വും അ​യാ​ളു​ടെ ഗേ​ൾ ഫ്ര​ണ്ടും അ​വ​രെ പ​രി​ഹ​സി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. ഇ​തു കൂ​ടി ആ​യ​പ്പോ​ൾ ഭാ​ര്യ​യു​ടെ ദേ​ഷ്യം ഒ​ന്നു​കൂ​ടി വ​ർ​ധി​ച്ചു. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ യു​വ​തി​യെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ളു​ടെ നി​ജ​സ്ഥി​തി അ​റി​ഞ്ഞ​തോ​ടെ എ​ല്ലാ​വ​രും യു​വ​തി​ക്ക് പി​ന്തു​ണ​യു​മാ​യി വ​ന്നു.

Related posts

Leave a Comment