അവിഹിത ബന്ധങ്ങൾ മോഡേൺ കാലത്ത് ഒരു ഫാഷൻ പോലെയെന്ന് കരുതുന്നവരാണ് ചില ആളുകൾ. എന്നാൽ ഇത്തരത്തിലുള്ളബന്ധങ്ങൾ തങ്ങളുടെ പങ്കാളികൾ അറിഞ്ഞാലുണ്ടാകുന്ന അവസ്ഥയെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
അത്തരത്തിലൊരു വാർത്തയാണ് ഇന്ന് സൈബറിടങ്ങളിൽ ചർച്ച ആകുന്നത്. തന്റെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവ് യുവാവിനോട് ചെയ്തത് കേട്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.
ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവാവിന്റെ ജനനേന്ദ്രിയം ഭർത്താവ് മുറിച്ചുമാറ്റി. കർണാടക ബീദർ താലൂക്കിലെ മന്നഖേലി പോലീസ് സ്റ്റേഷൻ പരിധിയിലെ ബംബലാഗി ഗ്രാമത്തിലാണു സംഭവം.
ഗ്രാമത്തിലെ വിവാഹിതയായ സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 27കാരനായ യുവാവിനെ സത്രീയുടെ ബന്ധുക്കൾ മുറിയില് പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. ഭർത്താവിന്റെ നേതൃത്വത്തിലായിരുന്നു മർദനം.
ഭർത്താവ് വീട്ടിലില്ലാതിരുന്ന രാത്രി യുവതിയെ കാണാൻ മുറിക്കുള്ളിൽ കടക്കുകയായിരുന്നു യുവാവ്. ദിവസങ്ങളായി യുവതിയെ നിരീക്ഷിക്കുകയായിരുന്ന വീട്ടുകാർ, യുവാവ് മുറിക്കുള്ളിൽ കയറിയ ഉടൻ മുറി പുറത്തുനിന്നു പൂട്ടുകയും നഗരത്തിൽ ജോലിക്കു പോയിരുന്ന ഭർത്താവിനെ വിളിച്ചുവരുത്തുകയുമായിരുന്നു. വീട്ടിലെത്തിയ ഭർത്താവ് യുവാവിനെയും ഭാര്യയെയും മർദിക്കുകയും യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയുമായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.