പ​രാ​തി കൊ​ടു​ത്ത വി​രോ​ധ​ത്തി​ല്‍ ഭാ​ര്യ​യു​ടെ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ചു: ഭ​ർ​ത്താ​വി​നെ​തി​രേ കേ​സ്

പെ​രി​ങ്ങോം: നി​ര​ന്ത​ര​മാ​യ ദേ​ഹോ​പ​ദ്ര​വം സ​ഹി​ക്കാ​നാ​കാ​തെ പ​രാ​തി ന​ല്‍​കി​യ വി​രോ​ധ​ത്തി​ല്‍ ഭാ​ര്യ​യു​ടെ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ച ഭ​ര്‍​ത്താ​വി​നെ​തി​രേ പെ​രി​ങ്ങോം പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഇ​രു​പ​ത്തൊ​മ്പ​തു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണു പു​റ​ക്കു​ന്ന് പെ​രു​ന്ത​ട്ട​യി​ലെ പി.​വി. രാ​ജേ​ഷി​നെ​തി​രേ ത​മ്പാ​നൂ​ര്‍ പോ​ലീ​സും പെ​രി​ങ്ങോം പോ​ലീ​സും കേ​സെ​ടു​ത്ത​ത്.

2021 ഏ​പ്രി​ല്‍ 18 മു​ത​ല്‍ മ​ദ്യ​പി​ച്ചു​വ​ന്നു​ള്ള ദേ​ഹോ​പ​ദ്ര​വ​ത്തി​നെ​തി​രേ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വി​രോ​ധ​വും സം​ശ​യ​വും​മൂ​ലം ക​ത്തി​യു​ടെ പി​ടി​കൊ​ണ്ട് ഭാ​ര്യ​യു​ടെ ക​ണ്ണി​ന് താ​ഴെ ഇ​ടി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ക​ഴി​ഞ്ഞവ​ര്‍​ഷം ക​ണ്ണാ​ടി​യു​ടെ പൊ​ട്ടി​യ ഭാ​ഗം​കൊ​ണ്ട് ചു​ണ്ടി​ന് അ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ര്‍​ന്നു​ള്ള പ​രാ​തി​യി​ല്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍​നി​ന്നും പ്ര​തി​ക്ക് നോ​ട്ടീ​സ് വ​ന്ന ദി​വ​സം പ​രാ​തി​ക്കാ​രി​യു​ടെ പ​ല്ല് അ​ടി​ച്ചു​കൊ​ഴി​ച്ച സം​ഭ​വ​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 23ന് ​കീ​ഴ്ത്താ​ടി​യി​ല്‍ അ​ടി​ച്ചു​മു​റി​വേ​ല്‍​പ്പി​ച്ചു. നി​ര​ന്ത​ര​മാ​യ പീ​ഡ​ന​മാ​ണ് ഭ​ര്‍​ത്താ​വി​ല്‍നി​ന്നു​ണ്ടാ​യ​തെ​ന്ന പ​രാ​തി​യി​ല്‍ ത​മ്പാ​നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു​ശേ​ഷം ത​മ്പാ​നൂ​ര്‍ പോ​ലീ​സ് പെ​രി​ങ്ങോം പോ​ലീ​സി​ന് കൈ​മാ​റി​യ പ​രാ​തി​യി​ല്‍ പെ​രി​ങ്ങോം പോ​ലീ​സും കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment