റീലുകൾ ഷൂട്ട് ചെയ്യുന്നതിനും ഫോട്ടോകൾ എടുക്കുന്നതിനും സാഹസികമായ സ്ഥലങ്ങളാണ് ഇപ്പോൾ ആളുകൾ തിരഞ്ഞെടുക്കുന്നത്. രാജസ്ഥാനിലെ പാലിയിൽ അടുത്തിടെ ഇത്തരത്തിൽ സാഹസികമായി ഫോട്ടോഷൂട്ട് നടത്തി പണി വാങ്ങിയിരിക്കുകയാണ് ദമ്പതികൾ.
ബാഗ്ദി നഗറിലെ കലൽ കി പിപാലിയൻ സ്വദേശികളായ രാഹുൽ മേവാഡ (22), ഭാര്യ ജാൻവി (20) എന്നിവർ ബൈക്കിൽ ഗോർംഘട്ടിലേക്ക് പോയതായി റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് ഗോറാം ഘട്ട് റെയിൽവേ പാലത്തിൽ കയറി ഫോട്ടോ ഷൂട്ടും തുടങ്ങി. ഈ സമയത്താണ് പാസഞ്ചര്‍ ട്രെയിന്‍ എത്തുന്നത്.
ട്രെയിന്‍ പതുക്കെയാണ് വന്നിരുന്നതെങ്കിലും അടുത്തെത്തിപ്പോഴാണ് ദമ്പതികള്‍ വിവരം അറിഞ്ഞത്. തുടർന്ന് ഇരുവരും പരിഭ്രാന്തരായി താഴേക്കു ചാടുകയായിരുന്നു. 90 അടി താഴ്ചയിലേക്കാണ് ഇരുവരും ചാടിയത്.
ദമ്പതികളെ കണ്ടയുടന്‍ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. തുടർന്ന് ഗാർഡിന്റെ സഹായത്തോടെയാണ് പാലത്തില്‍ നിന്നും താഴേക്ക് ചാടിയ ദമ്പതികളെ രക്ഷപ്പെടുത്തിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ജോധ്പൂരിലേക്ക് മാറ്റി. ജാൻവി കാലിന് ഒടിവുണ്ടായതിനെ തുടർന്ന് ബംഗാർ ആശുപത്രിയിൽ ചികിത്സയിലാണ്.
A Couple Jumps From Rail Bridge Into 90-Feet Gorge As Train Arrives During Photo Shoot
— Ghar Ke Kalesh (@gharkekalesh) July 14, 2024
pic.twitter.com/e5oPUHvE6g