ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്തു; സം​സ്കാ​ര​ത്തി​നു മു​ൻ​പ് ഭാ​ര്യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി;​ സം​ഭ​വം കൊ​ല്ല​ത്ത്

കൊ​ല്ലം: ഭ​ർ​ത്താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത ന​ടു​ക്കം മാ​റു​ന്ന​തി​നു മു​ൻ​പ് ഭാ​ര്യ കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​താ​യി പ​രാ​തി. കൊ​ല്ലം ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ര​ണ്ട് വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചാ​ണ് കാ​മു​ക​നൊ​പ്പം​യു​വ​തി പോ​യ​ത്. ആ ​സ​മ​യം ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഞ്ച​ലി​ൽ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി യു​വ​തി​യും കാ​മു​ക​നും ത​മ്മി​ൽ ഇ​ഷ്ട​ത്തി​ലാ​യി​രു​ന്നു.

ഗ​ൾ​ഫി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് നാ​ട്ടി​ലെ​ത്തി​യി​ട്ട് അ​ഞ്ച് ദി​വ​സം ആ​യി​ട്ടു​ള്ളു. ത​ന്‍റെ ഭാ​ര്യ​ക്ക് മ​റ്റൊ​രാ​ളു​മാ​യു​ള്ള ബ​ന്ധ​മ​റി​ഞ്ഞ ഇ​യാ​ൾ ഇ​തി​നെ കു​റി​ച്ച് ചോ​ദി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​വ​ർ ത​മ്മി​ൽ ചി​ല അ​സ്വാ​ര​സ്വ​ങ്ങ​ൾ ഉ​ണ്ടാ​യി​.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ന്ധു​ക്ക​ളു​ടേ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. പ​ക്ഷേ യു​വ​തി കാ​മു​ക​നൊ​പ്പം പോ​ക​ണ​മെ​ന്ന ഉ​റ​ച്ച തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു. മാ​ന​സി​ക​മാ​യി ത​ക​ർ​ന്ന ഭ​ർ​ത്താ​വ് തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment