തിരക്കേറിയ റോഡില്‍ അപകടകരമായ രീതിയില്‍ സ്കൂട്ടറില്‍ യാത്ര നടത്തിയ പ്രണയജോഡികളെ തെരഞ്ഞ് പോലീസ്.
ഉത്തര്‍പ്രദേശിലെ ലക്നോയിലുള്ള ഹസ്രത്ഗഞ്ച് ഏരിയയിലാണ് സംഭവം. പങ്കാളിയെ സ്കൂട്ടറിന്റെ മൂന്നില്‍ തിരിച്ചിരുത്തി നിരത്തിലൂടെ സ്കൂട്ടര്‍ പായിക്കുന്ന യുവാവിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
ഇതോടെയാണ് സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചത്. കമിതാക്കളുടെ സ്കൂട്ടറിന്റെ പിന്നില്‍ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.
വീഡിയോ ലക്നോയില്‍ നിന്നുള്ളതാണെന്നും ഹസ്രത്ഗഞ്ച് പ്രദേശത്ത് എടുത്തതാണെന്നും ലക്നോ സെന്‍ട്രല്‍ സോണ്‍ ഡിസിപി അപര്‍ണ രജത് കൗശിക് സ്ഥിരീകരിച്ചു.
അപകടകരമായി സ്കൂട്ടറില്‍ സഞ്ചരിച്ച ഇരുവരെയും കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപത്തെ കാമറകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.